LogoLoginKerala

ഗുരുവായൂരിൽ ഓണ്‍ലൈൻ ബുക്ക് ചെയ്യാത്തവര്‍ക്കും ദര്‍ശനത്തിന് അനുമതി

ഗുരുവായൂര് ക്ഷേത്രത്തില് ഓണ്ലൈനില് ബുക്ക് ചെയ്യാത്തവര്ക്കും ആധാര് കാര്ഡുമായി എത്തിയാല് ദര്ശനം നടത്താന് അനുമതി. കഴിഞ്ഞ ദിവസം നടന്ന ദേവസ്വം ഭരണസമിതിയോഗമാണ് ദര്ശനത്തിന് കൂടുതല് ഇളവുകള് നല്കാന് തീരുമാനിച്ചത്. ഓണ്ലൈന് വഴി ബുക്ക് ചെയ്ത ഭക്തര് ഇല്ലാത്ത സമയത്താണ് ബുക്ക് ചെയ്യാതെ വരുന്നവര്ക്ക് ദര്ശനാനുമതി. നാലമ്പലത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. കിഴക്കേഗോപരം വഴി അകത്ത് കടന്ന് വലിയ ബലി കല്ലിന് സമീപം നിന്ന് ദര്ശനം നടത്താനാണ് അനുമതിയുള്ളത്. തദ്ദേശിയര്, ഓണ്ലൈന് വഴി ബുക്കിംഗ് ചെയ്ത ഭക്തര് ഇല്ലാത്ത സമയങ്ങളില് പ്രദേശവാസികൾ, …
 

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാത്തവര്‍ക്കും ആധാര്‍ കാര്‍ഡുമായി എത്തിയാല്‍ ദര്‍ശനം നടത്താന്‍ അനുമതി. കഴിഞ്ഞ ദിവസം നടന്ന ദേവസ്വം ഭരണസമിതിയോഗമാണ് ദര്‍ശനത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ഭക്തര്‍ ഇല്ലാത്ത സമയത്താണ് ബുക്ക് ചെയ്യാതെ വരുന്നവര്‍ക്ക് ദര്‍ശനാനുമതി.

നാലമ്പലത്തിനകത്തേക്ക് പ്രവേശനമുണ്ടാകില്ല. കിഴക്കേഗോപരം വഴി അകത്ത് കടന്ന് വലിയ ബലി കല്ലിന് സമീപം നിന്ന് ദര്‍ശനം നടത്താനാണ് അനുമതിയുള്ളത്. തദ്ദേശിയര്‍, ഓണ്‍ലൈന്‍ വഴി ബുക്കിംഗ് ചെയ്ത ഭക്തര്‍ ഇല്ലാത്ത സമയങ്ങളില്‍ പ്രദേശവാസികൾ, ദേവസ്വം ജീവനക്കാര്‍, പാരമ്പര്യ പ്രവൃത്തിക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ തിരിച്ചറിയില്‍ രേഖയുമായി എത്തിയാല്‍ പുലര്‍ച്ചെ 4.30 മുതല്‍ 8.30 വരെയുള്ള സമയങ്ങളില്‍ ദര്‍ശനം നടത്താനാകും.

ക്ഷേത്രത്തില്‍ മുടങ്ങി കിടക്കുന്ന ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് എന്നിവ നവംബര്‍ 28 മുതല്‍ പുനരാരംഭിക്കാനും ഭരണസമിതി തീരുമാനിച്ചു. ദേവസ്വം മീറ്റിംഗ് ഹാളുകള്‍, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം എന്നിവയുടെ ബുക്കിഗ് ഉടന്‍ ആരംഭിക്കും. 13 കീഴ്ശാന്തി കുടുംബങ്ങള്‍ക്ക് നിലവിലെ പ്രതിമാസ ശമ്പളം 7500 രൂപയില്‍ നിന്ന് 15000രൂപയായും ശാന്തിയേറ്റ നമ്പൂതിരമാരുടെ പ്രതിമാസ ശമ്പളം 10000 രൂപയില്‍ നിന്ന് 15000 രൂപയാക്കി ഉയര്‍ത്തും. അടുത്ത മാസം മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. ഈ വര്‍ഷത്തെ ചെമ്പൈ സംഗീതോത്സവം ചടങ്ങ് മാത്രമായാണ് നടക്കുക. ചെമ്പൈ പുരസ്‌കാര ജേതാവിന്റെ സംഗീത കച്ചേരി ഏകാദശി ദിവസം നടക്കും. യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു.