LogoLoginKerala

ഫാസ്‌ടാഗ് തകരാർ; ടോൾ പ്ലാസയിൽ വലഞ്ഞ് ജനം

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്ടാഗ് സംവിധാനത്തിലെ തകരാർ പരിഹരിക്കാത്തതിനെത്തുടർന്ന് വാഹനങ്ങളുടെ അഴിയാക്കുരുക്ക് തുടരുന്നു. ഫാസ്ടാഗ് റീഡ് ചെയ്യുന്നതിനുള്ള ട്രാൻസീവറിന്റെ സോഫ്റ്റ് വെയർ സംവിധാന തകരാറാണ് കാരണം. സാധാരണ ഫാസ്ടാഗുള്ള വാഹനങ്ങൾ ഈ ട്രാക്കിൽ കയറിയാൽ ടോൾബൂത്തിൽ റീഡ് ചെയ്ത് നിർത്താതെ കടന്നു പോകാം. തകരാർമൂലം ഫാസ്ടാഗുള്ളതും ഇല്ലാത്തതുമായ വാഹനങ്ങൾ കുരുക്കിൽപ്പെട്ട് ഏറെ സമയമെടുത്താണ് ടോൾ പ്ലാസ കടക്കുന്നത്. നിലവിൽ ടോൾപ്ലാസയുടെ ഇരുവശത്തും നാലുവീതം ഫാസ്ടാഗ് ട്രാക്കുകളും രണ്ടുവീതം ഹൈബ്രിഡ് ട്രാക്കുകളുമാണുള്ളത്. ടോൾ തുക നൽകി പോകുന്ന …
 

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ്‌ടാഗ് സംവിധാനത്തിലെ തകരാർ പരിഹരിക്കാത്തതിനെത്തുടർന്ന് വാഹനങ്ങളുടെ അഴിയാക്കുരുക്ക് തുടരുന്നു. ഫാസ്‌ടാഗ് റീഡ് ചെയ്യുന്നതിനുള്ള ട്രാൻസീവറിന്റെ സോഫ്റ്റ് വെയർ സംവിധാന തകരാറാണ് കാരണം. സാധാരണ ഫാസ്‌ടാഗുള്ള വാഹനങ്ങൾ ഈ ട്രാക്കിൽ കയറിയാൽ ടോൾബൂത്തിൽ റീഡ് ചെയ്ത് നിർത്താതെ കടന്നു പോകാം.

തകരാർമൂലം ഫാസ്‌ടാഗുള്ളതും ഇല്ലാത്തതുമായ വാഹനങ്ങൾ കുരുക്കിൽപ്പെട്ട് ഏറെ സമയമെടുത്താണ് ടോൾ പ്ലാസ കടക്കുന്നത്. നിലവിൽ ടോൾപ്ലാസയുടെ ഇരുവശത്തും നാലുവീതം ഫാസ്ടാഗ് ട്രാക്കുകളും രണ്ടുവീതം ഹൈബ്രിഡ് ട്രാക്കുകളുമാണുള്ളത്. ടോൾ തുക നൽകി പോകുന്ന വാഹനങ്ങളും പ്രാദേശിക യാത്രാപാസുള്ള വാഹനങ്ങളും ഹൈബ്രിഡ് ട്രാക്കുകളാണ് ഉപയോഗിക്കുന്നത്. ഈ ട്രാക്കുകളിൽ വാഹനത്തിരക്ക് നിയന്ത്രണാതീതവുമാണ്.

പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അധികൃതർ ടോൾപ്ലാസയിലെത്തി ഫാസ്‌ടാഗ് സംവിധാനം പരിശോധിച്ചിരുന്നു. ടോൾബൂത്തിൽ ഫാസ്‌ടാഗ് റീഡ് ചെയ്യുന്നതിനുള്ള ട്രാൻസീവർ സ്ഥാപിച്ചതിലെ പിഴവും ട്രാക്ക് സംവിധാനത്തിലെ വ്യക്തതയില്ലായ്മയും പ്രശ്നത്തിന് കാരണമെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ. ദേശീയപാത നിർമാണ കമ്പനിയുടെ കരാറിൽ പറയുന്ന സാങ്കേതിക സംവിധാനങ്ങൾ ഉറപ്പാക്കുന്നതിലുള്ള വീഴ്ചയും സംഘം കണ്ടെത്തി. വാഹനങ്ങളിലെ ഫാസ്ടാഗ് റീഡ് ചെയ്യുന്നതിനുള്ള ട്രാൻസീവർ റോഡ് നിരപ്പിൽനിന്ന് ആവശ്യമുള്ളതിലേറെ ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതുമൂലം നിശ്ചിത അകലത്തിൽനിന്ന് ടാഗ് റീഡ് ചെയ്യുന്നില്ല.

ഇതുമൂലം ഒരു കിലോമീറ്ററോളം വാഹനങ്ങൾ കുരുക്കിൽപ്പെട്ട് യാത്രക്കാർ വലയുന്നു. ദേശീയപാത അതോറിറ്റി സാങ്കേതിക സൗകര്യങ്ങൾ പരിശോധിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള സ്വകാര്യ കൺസൽട്ടൻസിയായ ഹൈദരാബാദ് എംഎസ് വി കമ്പനിയുടെ ടോൾ വിദഗ്ധരുടെ സംഘം പാലിയേക്കരയിലെത്തി പരിശോധന നടത്തിയെങ്കിലും പ്രശ്ന പരിഹാരമായില്ല.