LogoLoginKerala

സ്വപ്‌ന സുരേഷിനെയും എം ശിവശങ്കറിനേയും ചോദ്യം ചെയ്യുന്നത് തുടരുന്നു

സ്വര്ണ്ണക്കടത്ത് കേസില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പള് സെക്രട്ടറി എം ശിവശങ്കറിനേയും സ്വപ്ന സുരേഷിനേയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല് തുടരുന്നു. വീണ്ടെടുത്ത ഡിജിറ്റല് തെളിവുകള് മുന്നില് വെച്ചാണ് എന്ഐഎ ഇരുവരേയും ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത് കേസിൽ പിടിക്കപ്പെടും എന്നുറപ്പായപ്പോൾ സ്വപ്നയും കൂട്ടുപ്രതികളും ഡിജിറ്റല് തെളിവുകള് നശിപ്പിച്ചു കളഞ്ഞിരുന്നു. ലാപ് ടോപ്പും മൊബൈല് ഫോണുകളും അടക്കമുള്ള ഡിജിറ്റല് ഉപകരണങ്ങളില് നിന്ന് ഏകദേശം രണ്ടായിരം ജിബിയോളം ഡാറ്റ എന്ഐഎ അന്വേഷണസംഘം വീണ്ടെടുത്തിരുന്നു. പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കരനുള്ള ബന്ധം ശിവശങ്കരന്റെ ബെംഗളൂരു …
 

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനേയും സ്വപ്‌ന സുരേഷിനേയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ തുടരുന്നു. വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ മുന്നില്‍ വെച്ചാണ് എന്‍ഐഎ ഇരുവരേയും ചോദ്യം ചെയ്യുന്നത്.

സ്വർണക്കടത്ത് കേസിൽ പിടിക്കപ്പെടും എന്നുറപ്പായപ്പോൾ സ്വപ്‌നയും കൂട്ടുപ്രതികളും ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചു കളഞ്ഞിരുന്നു. ലാപ് ടോപ്പും മൊബൈല്‍ ഫോണുകളും അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് ഏകദേശം രണ്ടായിരം ജിബിയോളം ഡാറ്റ എന്‍ഐഎ അന്വേഷണസംഘം വീണ്ടെടുത്തിരുന്നു.

പ്രതി സ്വപ്ന സുരേഷുമായി ശിവശങ്കരനുള്ള ബന്ധം ശിവശങ്കരന്റെ ബെംഗളൂരു യാത്ര തുടങ്ങിയ ആരോപണങ്ങളിലാണ് എന്‍ഐഎ വ്യക്തത വരുത്താന്‍ ശ്രമിക്കുന്നത്. ശിവശങ്കരന്റെ വിശദമായ മൊഴി രേഖപ്പെടുത്താനാണ് എന്‍ഐഎയുടെ തീരുമാനമെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.