LogoLoginKerala

കേരള കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി; ജോസഫ് എം. പുതുശ്ശേരി പാർട്ടി വിട്ടു

ജോസ് കെ.മാണി പക്ഷത്തുനിന്ന് മാറുന്നതായി മുൻ കല്ലൂപ്പാറ എംഎൽഎ ജോസഫ് എം.പുതുശ്ശേരി. തിരുവല്ല നഗരസഭയിലെ കേരള കോണ്ഗ്രസിന്റെ 4 അംഗങ്ങളും പുതുശേരിക്ക് ഒപ്പം പാര്ട്ടി വിട്ടിട്ടുണ്ട്. 10 അംഗങ്ങളാണ് കേരള കോണ്ഗ്രസിന് തിരുവല്ല നഗരസഭയില് ഉള്ളത്. Also Read: എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു അതേസമയം ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് വിട്ടെങ്കിലും ഏത് പാര്ട്ടിയിലേക്കാണ് ചായ്വ് എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കോണ്ഗ്രസിലേക്ക് പോകുമെന്നാണ് സൂചനകൾ. കോണ്ഗ്രസ് നേതൃത്വവുമായി അദ്ദേഹം ചര്ച്ചകള് നടത്തി കഴിഞ്ഞെന്നും …
 

ജോസ് കെ.മാണി പക്ഷത്തുനിന്ന് മാറുന്നതായി മുൻ കല്ലൂപ്പാറ എംഎൽഎ ജോസഫ് എം.പുതുശ്ശേരി. തിരുവല്ല നഗരസഭയിലെ കേരള കോണ്‍ഗ്രസിന്റെ 4 അംഗങ്ങളും പുതുശേരിക്ക് ഒപ്പം പാര്‍ട്ടി വിട്ടിട്ടുണ്ട്. 10 അംഗങ്ങളാണ് കേരള കോണ്‍ഗ്രസിന് തിരുവല്ല നഗരസഭയില്‍ ഉള്ളത്.

Also Read: എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു

അതേസമയം ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് വിട്ടെങ്കിലും ഏത് പാര്‍ട്ടിയിലേക്കാണ് ചായ്‌വ് എന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസിലേക്ക് പോകുമെന്നാണ് സൂചനകൾ. കോണ്‍ഗ്രസ് നേതൃത്വവുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. യുഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്നും ജോസഫ് എം. പുതുശ്ശേരി വ്യക്തമാക്കി.

Also Read: സിനിമ സ്വപ്നം കാണുന്നവർക്കായി കൊച്ചിയിൽ പുതിയ ഫിലിം സ്‌കൂൾ ഒരുങ്ങുന്നു

എല്‍ഡിഎഫ് നീക്കത്തോട് യോജിപ്പില്ല. പൊതുജീവിതത്തിൽ എന്നും താന്‍ യുഡിഎഫ് നിലപാടിനോടൊപ്പം നിന്ന വ്യക്തിയാണ്. ഇനി തുടര്‍ന്നും അതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ തന്നെയാണ് താത്പ്പര്യമെന്ന് പുതുശ്ശേരി അറിയിച്ചു.

Also Read: വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു