LogoLoginKerala

അഞ്ചാം ക്‌ളാസ് വിദ്യാർത്ഥിനി ഫാനിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: അഞ്ചാം ക്ലാസ് വിദ്യാര്ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. ബേക്കല് ഹദ്ദാദ് നഗറിലെ ആശ പ്രവാസിയായ മാവുങ്കാല് ആനന്ദാശ്രമം സ്വദേശിയായ പവിത്രന് ദമ്പതികളുടെ മകള് അഷിത (11) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ വിട്ടിലെ കിടപ്പുമുറിയിലാണ് അഷിതയെ തൂങ്ങിയ നിലയില് കണ്ടെത്തിയത്. ഉടന് തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അഞ്ചാം തരം വിദ്യാര്ഥിനിയാണ്. ഏക സഹോദരന് അശ്വിന് ഇതേ …
 

കാസർകോട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ഹദ്ദാദ് നഗറിലെ ആശ പ്രവാസിയായ മാവുങ്കാല്‍ ആനന്ദാശ്രമം സ്വദേശിയായ പവിത്രന്‍ ദമ്പതികളുടെ മകള്‍ അഷിത (11) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.30 മണിയോടെ വിട്ടിലെ കിടപ്പുമുറിയിലാണ് അഷിതയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിനിയാണ്. ഏക സഹോദരന്‍ അശ്വിന്‍ ഇതേ സ്‌കൂളില്‍ തന്നെയാണ് പഠിക്കുന്നത്. മാതാവും സഹോദരനും സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. മാതാവ് പുറത്ത് അലക്കിക്കൊണ്ടിരിക്കുകയായിരുന്നു. സഹോദരന്‍ വീട്ടിനകത്തുണ്ടായിരുന്നു. അഷിതയ്ക്ക് ചെറിയ കേള്‍വി കുറവ് ഉണ്ടെന്നതൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പോലിസിന് വിവരം ലഭിച്ചത്.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാവിലെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തൂങ്ങി മരിച്ച മുറി പോലിസ് അന്വേഷണത്തിന്റെ ഭാഗമായി സീല്‍ ചെയ്തിട്ടുണ്ട്. അസ്വഭാവിക മരണത്തിനു ബേക്കൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.