LogoLoginKerala

ഇത് ചൈനീസ് വൈറസ്; ട്രംപ്

കോവിഡ് വ്യാപനത്തിന് ഇടയാക്കിയ വൈറസിനെ കൊറോണ എന്നല്ല ‘ചൈനീസ് വൈറസ്’ എന്നാണ് വിളിക്കേണ്ടതെന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രംപ്. കൊറോണ എന്ന പേര് കേള്ക്കുമ്പോള് ഇറ്റലിയിലെ ഒരു മനോഹരമായ സ്ഥലമാണെന്നാണ് തോന്നുന്നെന്നും ട്രംപ് പറഞ്ഞു. Also Read: റംസിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് ആഗോളതലത്തില് ലക്ഷക്കണക്കിന് ആളുകളുടെ ജീവന് അപഹരിച്ച കോവിഡ് 19 മഹാമാരിയില് ചൈനയുടെ പങ്ക് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്ന ട്രംപ് മുന്പും ‘ചൈനീസ് വൈറസ്’ എന്ന വിശേഷണവുമായി രംഗത്തെത്തിയിരുന്നു. Also Read: ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം സ്വീകാര്യമല്ല; ചെന്നിത്തല …
 

കോവിഡ് വ്യാപനത്തിന് ഇടയാക്കിയ വൈറസിനെ കൊറോണ എന്നല്ല ‘ചൈനീസ് വൈറസ്’ എന്നാണ് വിളിക്കേണ്ടതെന്ന് അമേരിക്കൻ പ്രസിഡണ്ട് ട്രംപ്. കൊറോണ എന്ന പേര് കേള്‍ക്കുമ്പോള്‍ ഇറ്റലിയിലെ ഒരു മനോഹരമായ സ്ഥലമാണെന്നാണ് തോന്നുന്നെന്നും ട്രംപ് പറഞ്ഞു.

Also Read: റംസിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്

ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച കോവിഡ് 19 മഹാമാരിയില്‍ ചൈനയുടെ പങ്ക് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്ന ട്രംപ് മുന്‍പും ‘ചൈനീസ് വൈറസ്’ എന്ന വിശേഷണവുമായി രംഗത്തെത്തിയിരുന്നു.

Also Read: ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം സ്വീകാര്യമല്ല; ചെന്നിത്തല

‘ഇത് ചൈന വൈറസാണ് കൊറോണ വൈറസ് അല്ല ട്രംപ് പറഞ്ഞു. കൊറോണ ഇറ്റലിയിലെ മനോഹരമായ ഒരു സ്ഥലം പോലെ തോന്നുന്നു. അമേരിക്കയിലെ തീവ്ര ഇടതുപക്ഷത്തിന് ഇത് പറയാന്‍ താല്‍പ്പര്യമില്ല’ ട്രംപ് വ്യക്തമാക്കി.

Also Read: ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പേരിൽ തട്ടിപ്പ്; ബാദുഷ

‘എണ്ണമറ്റ ജീവനെടുത്ത ചൈന വൈറസിനെതിരായ പോരാട്ടത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. കൊറോണ വൈറസിന്റെ വ്യാപനത്തിന് ചൈനയാണ് ഉത്തരവാദിയെന്നും കോവിഡ് 19 ചൈനീസ് വൈറസാണെന്നും ഓഗസ്റ്റില്‍ നടന്ന റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് നടത്തിയ മാർച്ചിലും ട്രംപ് പറഞ്ഞിരുന്നു.

Also Read: കഞ്ചിക്കോട് പെപ്‌സി കമ്പനി പൂട്ടി

നവംബര്‍ 3 ലെ തിരഞ്ഞെടുപ്പിനെ സാമ്പത്തിക അതിജീവത്തിനുള്ള മാര്‍ഗമായി വിശേഷിപ്പിച്ച ട്രംപ് ഈ തിരഞ്ഞെടുപ്പ് പെന്‍സില്‍വാനിയയും ചൈനയും തമ്മിലാണെന്നും ജോ ബൈഡന്‍ വിജയിച്ചാല്‍ ചൈന വിജയിക്കുമെന്നും ഞങ്ങള്‍ ജയിക്കുമ്പോള്‍ പെന്‍സില്‍വാനിയയും അമേരിക്കയും വിജയിക്കുമെന്നും വ്യക്തമാക്കി.

Also Read: പിസി ജോർജ്ജ് യുഡിഫിലേക്ക്?