LogoLoginKerala

ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം സ്വീകാര്യമല്ല; ചെന്നിത്തല

പാവപ്പെട്ട ജനങ്ങൾക്ക് വീട് വെച്ചുകൊടുക്കാനുള്ള സ്വപ്നപദ്ധതിയിലാണ് സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ് 9 കോടി രൂപ്കമ്മീഷൻ കൈപ്പറ്റിയത്. ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം സ്വീകാര്യമല്ല. സിബിഐ അന്വേഷണം വേണം. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തെറ്റായ സമീപനത്തിൽ പ്രതിഷേധിച്ച് താൻ ലൈഫ് മിഷൻ ടാസ്ക് ഫോഴ്സ് സ്പെഷ്യൽ ഇൻവൈറ്റി സ്ഥാനം രാജിവെക്കുകയാണെന്നും പ്രതിപക്ഷനേതാവ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. Also Read: ഒടിടി പ്ലാറ്റ്ഫോമുകളുടെ പേരിൽ തട്ടിപ്പ്; ബാദുഷ വർഗ്ഗീയത ആളിക്കത്തിക്കാനുള്ള ബോധപൂർവ്വമുള്ള നീക്കമാണ് മുഖ്യമന്ത്രീയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. സങ്കുചിതമായ രാക്ഷ്ട്രീയ താത്പ്പര്യങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രി …
 

പാവപ്പെട്ട ജനങ്ങൾക്ക് വീട് വെച്ചുകൊടുക്കാനുള്ള സ്വപ്നപദ്ധതിയിലാണ് സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ് 9 കോടി രൂപ്കമ്മീഷൻ കൈപ്പറ്റിയത്. ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം സ്വീകാര്യമല്ല. സിബിഐ അന്വേഷണം വേണം.  സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തെറ്റായ സമീപനത്തിൽ പ്രതിഷേധിച്ച് താൻ ലൈഫ് മിഷൻ ടാസ്ക് ഫോഴ്സ് സ്‌പെഷ്യൽ ഇൻവൈറ്റി സ്ഥാനം രാജിവെക്കുകയാണെന്നും  പ്രതിപക്ഷനേതാവ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

Also Read: ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പേരിൽ തട്ടിപ്പ്; ബാദുഷ

വർഗ്ഗീയത ആളിക്കത്തിക്കാനുള്ള ബോധപൂർവ്വമുള്ള നീക്കമാണ് മുഖ്യമന്ത്രീയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. സങ്കുചിതമായ രാക്ഷ്ട്രീയ താത്പ്പര്യങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രി വർഗീയതയെ കൂട്ടുപിടിക്കുകയാണ്. സ്വർണക്കടത്തും അഴിമതിയും തട്ടിപ്പും പുറത്തുവന്നപ്പോൾ മറ്റുമാർഗ്ഗങ്ങൾ ഇല്ലാതെ വർഗീയത ആളിക്കത്തിച്ച് വിഷയം മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

Also Read: കഞ്ചിക്കോട് പെപ്‌സി കമ്പനി പൂട്ടി

ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത്. യുവതീ പ്രവേശനത്തിൽ സർക്കാർ എടുത്ത ശബരിമല നിലപാടും ഇപ്പോൾ എടുക്കുന്ന വർഗ്ഗീയ നിലപാടുകളും ബിജെപിയെ വളർത്തുകയാണ് ചെയ്യുന്നത്. ബിജെപിയെ വളർത്തണം അതിലൂടെ കോൺഗ്രസ്സിനെ തകർക്കണം എന്നാണ് പിണറായി ആഗ്രഹിക്കുന്നത്.

Also Read: പിസി ജോർജ്ജ് യുഡിഫിലേക്ക്?

ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കമ്പനിയെ (പിഡബ്ല്യുസി) ഒഴിവാക്കി. ഗതാഗതമന്ത്രി പോലും അറിയാതെയാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമെടുത്തത്. പ്രതിപക്ഷത്തിന്റെ ആരോപണം ശരിയെന്നു തെളിഞ്ഞതായി രമേശ് ചെന്നിത്തല പ്രതികരിച്ചു.

Also Read: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു