LogoLoginKerala

റംസിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ ഇനി ക്രൈംബ്രാഞ്ച് അനേഷിക്കും. ആത്മഹത്യാ പ്രേരണയില് കൂടുതല് പേര്ക്ക് പങ്കുണ്ടോയെന്നത് അടക്കമുള്ള സമഗ്ര അന്വേഷണത്തിനാണ് നിർദ്ദേശം. Also Read: ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം സ്വീകാര്യമല്ല; ചെന്നിത്തല വര്ഷങ്ങള്ക്ക് മുന്പേ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില് നിന്ന് പ്രതിശ്രുത വരന് പിന്മാറിയതോടെയാണ് റംസി ആത്മഹത്യ ചെയ്തത്. സി.ഐമാരുടെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച അന്വേഷിച്ച കേസാണ് ഇപ്പോള് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പത്തനംതിട്ട എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തില് പ്രത്യേക സംഘമുണ്ടാക്കിയാവും അന്വേഷണം. Also …
 

കൊല്ലം കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ ഇനി ക്രൈംബ്രാഞ്ച് അനേഷിക്കും. ആത്മഹത്യാ പ്രേരണയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നത് അടക്കമുള്ള സമഗ്ര അന്വേഷണത്തിനാണ് നിർദ്ദേശം.

Also Read: ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം സ്വീകാര്യമല്ല; ചെന്നിത്തല

വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്‍മാറിയതോടെയാണ് റംസി ആത്മഹത്യ ചെയ്തത്. സി.ഐമാരുടെ സംഘവും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷിച്ച അന്വേഷിച്ച കേസാണ് ഇപ്പോള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പത്തനംതിട്ട എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ടാക്കിയാവും അന്വേഷണം.

Also Read: ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പേരിൽ തട്ടിപ്പ്; ബാദുഷ

റംസിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസിനെ പൊലീസ് റിമാന്‍ഡിലാണ്. ഹാരിസിന്റെ സഹോദരന്റെ ഭാര്യയായ സീരിയല്‍ നടി ലക്ഷമി പ്രമോദും അന്വേഷണപരിധിയിലുണ്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിലേക്കെത്തുന്നത്.

Also Read: കഞ്ചിക്കോട് പെപ്‌സി കമ്പനി പൂട്ടി