LogoLoginKerala

കഞ്ചിക്കോട് പെപ്‌സി കമ്പനി പൂട്ടി

പാലക്കാട് കഞ്ചിക്കോട്ട് പ്രവര്ത്തിച്ചുവന്നിരുന്ന പെപ്സി കമ്പനി അടച്ചുപൂട്ടി. വേതനക്കരാര് പുതുക്കണമെന്ന ആവശ്യവുമായി തൊഴിലാളികള് സമരം തുടരുന്ന പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടല്. സ്ഥാപനം പൂട്ടുന്നതറിയിച്ച് ഉടമകളായ വരുണ് ബീവറേജസ് സര്ക്കാരിന് നോട്ടീസ് നല്കി. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ നാനൂറിലധികം ആളുകൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രാഥമികനിഗമനം. Also Read: പിസി ജോർജ്ജ് യുഡിഫിലേക്ക്? അമിത ജലചൂഷണം നടത്തിയതിന്റെ പേരില് കമ്പനിക്കെതിരെ പ്രതിഷേധം ഉയര്ന്നിരുന്നു. വന്തോതില് ഭൂഗര്ഭജലം നഷ്ടമാകുന്നതിനാല് പ്രദേശത്ത് രൂക്ഷമായ ജലക്ഷാമമുണ്ടാകുന്നതായി പരിസ്ഥിതി പ്രവര്ത്തകര് ആരോപിച്ചു. തുടർന്ന് 2019ല് പ്രവര്ത്തനം നിര്ത്തിവെച്ച കമ്പനി പിന്നീട് …
 

പാലക്കാട് കഞ്ചിക്കോട്ട് പ്രവര്‍ത്തിച്ചുവന്നിരുന്ന പെപ്‌സി കമ്പനി അടച്ചുപൂട്ടി. വേതനക്കരാര്‍ പുതുക്കണമെന്ന ആവശ്യവുമായി തൊഴിലാളികള്‍ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടല്‍. സ്ഥാപനം പൂട്ടുന്നതറിയിച്ച് ഉടമകളായ വരുണ്‍ ബീവറേജസ് സര്‍ക്കാരിന് നോട്ടീസ് നല്‍കി. സ്ഥാപനം അടച്ചുപൂട്ടുന്നതോടെ നാനൂറിലധികം ആളുകൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പ്രാഥമികനിഗമനം.

Also Read: പിസി ജോർജ്ജ് യുഡിഫിലേക്ക്?

അമിത ജലചൂഷണം നടത്തിയതിന്റെ പേരില്‍ കമ്പനിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വന്‍തോതില്‍ ഭൂഗര്‍ഭജലം നഷ്ടമാകുന്നതിനാല്‍ പ്രദേശത്ത് രൂക്ഷമായ ജലക്ഷാമമുണ്ടാകുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. തുടർന്ന് 2019ല്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കമ്പനി പിന്നീട് വരുണ്‍ ബീവറേജസ് ഏറ്റെടുത്ത് വീണ്ടും തുറക്കുകയായിരുന്നു.

Also Read: മന്ത്രി വി എസ് സുനില്‍കുമാറിന് കോവിഡ്

കരാര്‍ തൊഴിലാളികള്‍ക്ക് 605 രൂപയാണ് ദിവസക്കൂലി. ഇത് 41 ശതമാനം കൂടി വര്‍ധിപ്പിക്കണമെന്നും സേവനവേതനക്കരാര്‍ പുതുക്കണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. കമ്പനി അടച്ചുപൂട്ടുന്നതോടെ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നൽകുമെന്നും കമ്പനി വ്യക്തമാക്കി.

Also Read: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി; വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു