LogoLoginKerala

പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് ബാധ

കോഴിക്കോട് പാളയം മാര്ക്കറ്റില് 232 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധന നടത്തിയ 760 പേരില് 232 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്ന്ന് മാര്ക്കറ്റ് അടച്ചിടാന് തീരുമാനമായി. വ്യാപാരികള്, തൊഴിലാളികള്, മറ്റ് ജീവനക്കാര് എന്നിവരെയുള്പ്പെടുത്തി നടത്തിയ പരിശോധനയിലാണ് ഇവര്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണമില്ലാത്തവര് വീടുകളില് തന്നെ തുടരണം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്ദ്ദേശം. കഴിഞ്ഞ ദിവസങ്ങളില് ജില്ലയില് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില് വര്ദ്ധനവുണ്ടായിരുന്നു. തിങ്കളാഴ്ച 545 പേര്ക്കും, ചൊവ്വാഴ്ച 394 പേര്ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. പാളയം മാര്ക്കറ്റില് …
 

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധന നടത്തിയ 760 പേരില്‍ 232 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനമായി. വ്യാപാരികള്‍, തൊഴിലാളികള്‍, മറ്റ് ജീവനക്കാര്‍ എന്നിവരെയുള്‍പ്പെടുത്തി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണമില്ലാത്തവര്‍ വീടുകളില്‍ തന്നെ തുടരണം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരുന്നു. തിങ്കളാഴ്ച 545 പേര്‍ക്കും, ചൊവ്വാഴ്ച 394 പേര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. പാളയം മാര്‍ക്കറ്റില്‍ മാത്രം ഇത്രയധികം കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാവാനും സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മാത്രം 113 പേര്‍ക്ക് രോഗം ബാധിച്ചതോടെ മാര്‍ക്കറ്റ് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.