LogoLoginKerala

ഉണ്ണി മുകുന്ദൻ നിർമ്മാതാവാകുന്ന “ബ്രൂസ് ലീ”

ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ബ്രൂസ് ലീ ആയി എത്തുന്നു! താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്ഷൻ എന്റർടെയ്നറിന്റെ തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്ണയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി. ഒരു കയ്യിൽ തോക്കുമായി മാസ്സ് ലുക്കിൽ നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണുവാൻ സാധിക്കുന്നത്. 25 കോടിയോളം മുതൽമുടക്കിലാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ …
 

ആക്ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ബ്രൂസ് ലീ ആയി എത്തുന്നു! താരത്തിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഈ ബിഗ്ബഡ്ജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന മാസ് ആക്‌ഷൻ എന്റർടെയ്നറിന്റെ തിരക്കഥ എഴുതുന്നത് ഉദയ് കൃഷ്ണയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറങ്ങി.

ഒരു കയ്യിൽ തോക്കുമായി മാസ്സ് ലുക്കിൽ നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് പോസ്റ്ററിൽ കാണുവാൻ സാധിക്കുന്നത്. 25 കോടിയോളം മുതൽമുടക്കിലാണ് ചിത്രം നിർമ്മിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രത്തിന് ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. മല്ലുസിംഗിന് ശേഷം വൈശാഖുമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ലിങ്ക്: BRUCE LEE Motion Poster

ഉണ്ണി മുകുന്ദൻ നിർമ്മാതാവാകുന്ന “ബ്രൂസ് ലീ”