LogoLoginKerala

നിലക്കാത്ത പ്രതിഷേധം: സംഘർഷം: ജലപീരങ്കി; കണ്ണീർവാതകം

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അങ്കമാലിയിൽ നടത്തിയ മാർച്ചിൽ സംഘർഷം. സിവിൽ സ്റ്റേഷനിലേക്ക് പ്രകടനമായെത്തിയവരെ മാർക്കറ്റ് റോഡിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ബാരിക്കേഡ് മറിച്ച് പ്രവർത്തകർ മുന്നോട്ട് കടക്കാൻ ശ്രമിച്ചപ്പോൾ പോലീസ് ലാത്തി വീശി. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊല്ലത്ത് യുവമോര്ച്ച നടത്തിയ കലക്ടറേറ്റ് വളയല് സമരത്തിനിടെ സംഘര്ഷം. ജലപീരങ്കിയും കണ്ണൂര്വാതകവും …
 

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അങ്കമാലിയിൽ നടത്തിയ മാർച്ചിൽ സംഘർഷം. സിവിൽ സ്റ്റേഷനിലേക്ക് പ്രകടനമായെത്തിയവരെ മാർക്കറ്റ് റോഡിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ബാരിക്കേഡ് മറിച്ച് പ്രവർത്തകർ മുന്നോട്ട് കടക്കാൻ ശ്രമിച്ചപ്പോൾ പോലീസ് ലാത്തി വീശി. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ കലക്ടറേറ്റ് വളയല്‍ സമരത്തിനിടെ സംഘര്‍ഷം. ജലപീരങ്കിയും കണ്ണൂര്‍വാതകവും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മഹിളാമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷംഉണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തൃശൂരിൽ ഡിഐജി ഓഫീസിലേക്ക് നടന്ന കെഎസ്​യു മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് നേതാക്കളുടെ സത്യാഗ്രഹ സമരം തുടരുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിലും മറ്റു ജില്ലകളിൽ കലക്ടറേറ്റുകൾക്ക് മുമ്പിലുമാണ് പ്രതിഷേധം.