LogoLoginKerala

ലഹരിമരുന്ന് കേസ്; ദീപികയെ ചോദ്യം ചെയ്യാൻ നർക്കോട്ടിക്ക് ബ്യൂറോ

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില് ബോളിവുഡിലെ മുന്നിര താരം ദീപിക പദുക്കോണിനെ നാര്ക്കോട്ടിക്സ് ബ്യൂറോ (എന്സിബി) ചോദ്യം ചെയ്തേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡി, കെ എന്നീ അക്ഷരങ്ങള് ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗിച്ചവര് ചാറ്റ് ചെയ്തതാണ് ദീപികയെ സംശയിക്കാന് കാരണം. ഡി എന്നത് ദീപികയെയും കെ എന്നത് ഖ്വാന് ടാലന്റ് മാനേജ്മെന്റ് ഏജന്സി ജീവനക്കാരി കരിഷ്മയാണെന്നും നാര്ക്കോട്ടിക്സ് ബ്യൂറോ തിരിച്ചറിഞ്ഞിട്ടുണ്ട്. കരിഷ്മയെ ചൊവ്വാഴ്ചയും ദീപികയെ അടുത്തയാഴ്ചയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ. …
 

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡിലെ മുന്‍നിര താരം ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്‌തേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഡി, കെ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ച് മയക്കുമരുന്ന് ഉപയോഗിച്ചവര്‍ ചാറ്റ് ചെയ്തതാണ് ദീപികയെ സംശയിക്കാന്‍ കാരണം. ഡി എന്നത് ദീപികയെയും കെ എന്നത് ഖ്വാന്‍ ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സി ജീവനക്കാരി കരിഷ്മയാണെന്നും നാര്‍ക്കോട്ടിക്‌സ് ബ്യൂറോ തിരിച്ചറിഞ്ഞിട്ടുണ്ട്.

കരിഷ്മയെ ചൊവ്വാഴ്ചയും ദീപികയെ അടുത്തയാഴ്ചയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചനകൾ. സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും എന്‍സിബി ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇവർ പൂനെയിലെ ഐലന്‍ഡില്‍ നിരവധി തവണ സുശാന്തുമൊത്ത് പാര്‍ട്ടിയില്‍ പങ്കെടുത്തെന്നാണ് വിവരം. ഇവരെ കൂടാതെ നിരവധി വനിതാ താരങ്ങൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് അറസ്റ്റിലായ റിയ ചക്രബര്‍ത്തി കുറ്റസമ്മതം നടത്തിയതായി നർക്കോട്ടിക്ക് ബ്യൂറോയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.