LogoLoginKerala

അണ്‍ലോക്ക് നാലാം ഘട്ടം; ഇളവുകൾ ഇന്നുമുതൽ

നാലാംഘട്ട അണ്ലോക്കിന്റെ കൂടുതല് ഇളവുകള് ഇന്നുമുതല് പ്രാബല്യത്തില് വരും. രാഷ്ട്രീയ, സാംസ്കാരിക കായിക പരിപാടികള് കര്ശന നിബന്ധനകളോടെ നടത്താം. ഒന്പത് മുതല് പന്ത്രണ്ട് വരെയുള്ള ക്ളാസുകളിലെ വിദ്യാര്ഥികള്ക്ക് പഠനആവശ്യത്തിന് സ്കൂളിലെത്തി അധ്യാപകരെ സന്ദര്ശിക്കാമെന്ന് കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ട്. എന്നാല്, വിദ്യാഭ്യാസ സ്ഥാപനങ്ങള് തല്ക്കാലം തുറക്കേണ്ടെന്നാണ് കേരളത്തിന്റെ തീരുമാനം. അന്യ സംസ്ഥാനങ്ങളില് നിന്ന് വരുന്നവരുടെ ക്വാറന്റീന് കാലാവധി ഏഴ് ദിവസമായി കുറയ്ക്കാന് സര്ക്കാര് തീരുമാനിച്ചേക്കും. സര്ക്കാര് ഓഫീസുകള പൂര്ണതോതിലാക്കാനും ആലോചനയുണ്ട്. സിനിമ തീയറ്ററുകള്, നീന്തല് കുളങ്ങള്, വിനോദ പാര്ക്കുകള് എന്നിവ …
 

നാലാംഘട്ട അണ്‍ലോക്കിന്റെ കൂടുതല്‍ ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. രാഷ്ട്രീയ, സാംസ്കാരിക കായിക പരിപാടികള്‍ കര്‍ശന നിബന്ധനകളോടെ നടത്താം.

ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനആവശ്യത്തിന് സ്കൂളിലെത്തി അധ്യാപകരെ സന്ദര്‍ശിക്കാമെന്ന് കേന്ദ്രത്തിന്റെ നിർദ്ദേശമുണ്ട്. എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തല്‍ക്കാലം തുറക്കേണ്ടെന്നാണ് കേരളത്തിന്റെ തീരുമാനം.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെ ക്വാറന്റീന്‍ കാലാവധി ഏഴ് ദിവസമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. സര്‍ക്കാര്‍ ഓഫീസുകള പൂര്‍ണതോതിലാക്കാനും ആലോചനയുണ്ട്. സിനിമ തീയറ്ററുകള്‍, നീന്തല്‍ കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍ എന്നിവ തുറക്കില്ലെങ്കിലും ഓപ്പണ്‍ എയര്‍ തീയേറ്ററുകൾക്ക് പ്രവർത്തിക്കാം.