
കർഷകബില്ലിൽ പ്രതിഷേധിച്ച കെകെ രാഗേഷിനും എളമരം കരീമിനും അടക്കം എട്ട് എംപിമാർക്ക് സസ്പെൻഷൻ. രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റേതാണ് നടപടി. രാജ്യസഭയിലെ ടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചതിനു ശേഷമാണ് എംപിമാർക്കെതിരെ നടപടി വന്നിരിക്കുന്നത്.
Also Read: സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളില് ഓറഞ്ച് അലര്ട്ട്
റൂൾബുക്ക് കീറിയെറിഞ്ഞ ഡെറിക്ക് ഒബ്രയാനും സസ്പെൻഷൻ കിട്ടി. ഇദ്ദേഹത്തോട് സഭയിൽനിന്ന് ഇറങ്ങിപ്പോകാനും ആവശ്യപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read: മലയാറ്റൂരില് പാറമടയില് സ്ഫോടനം; രണ്ട് പേര് മരിച്ചു
അതേസമയം കര്‍ഷക ബില്ലിനെതിരെ ഇന്നും പ്രതിഷേധിക്കുമെന്ന് കെ.സി.വേണുഗോപാല്‍ എം.പി മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് രാജ്യസഭയില്‍ ശക്തമായ പ്രതിഷേധം നടത്തേണ്ടി വന്നതെന്നും എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിയെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: അണ്‍ലോക്ക് നാലാം ഘട്ടം; ഇളവുകൾ ഇന്നുമുതൽ