LogoLoginKerala

ഗതാഗത നിയമലംഘനം; പിഴ ഈടാക്കന്‍ പോലീസിന് പുതിയ സംവിധാനം

സംസ്ഥാനത്ത് ഗതാഗതനിയമം ലംഘിക്കുന്നവരില് നിന്ന് പിഴ ഈടാക്കന് പോലീസിന് ഇനി പുതിയ സംവിധാനം. മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക സജ്ജീകരണത്തിന്റെ ഉദ്ഘാടനം ചെയ്യും. Also Read: കർഷകബില്ലിൽ പ്രതിഷേധിച്ച കെ കെ രാഗേഷിനും എളമരം കരീമിനും സസ്പെൻഷൻ പൂർണമായും സ്വകാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ–-ചെല്ലാൻ എന്നാണ് പേര്. പരിശോധനയ്ക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ചെറിയ ഉപകരണത്തിൽ ഡ്രൈവിങ് ലൈസൻസ് നമ്പർ, വാഹനത്തിന്റെ നമ്പർ എന്നിവ നൽകിയാൽ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് പ്രത്യേകത. നിയമലംഘനം …
 

സംസ്ഥാനത്ത് ഗതാഗതനിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കന്‍ പോലീസിന് ഇനി പുതിയ സംവിധാനം. മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക സജ്ജീകരണത്തിന്റെ ഉദ്ഘാടനം ചെയ്യും.

Also Read: കർഷകബില്ലിൽ പ്രതിഷേധിച്ച കെ കെ രാഗേഷിനും എളമരം കരീമിനും സസ്‌പെൻഷൻ

പൂർണമായും സ്വകാര്യത ഉറപ്പുവരുത്തുന്ന ഈ സംവിധാനത്തിന് ഇ–-ചെല്ലാൻ എന്നാണ് പേര്‌. പരിശോധനയ്ക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശമുള്ള ചെറിയ ഉപകരണത്തിൽ ഡ്രൈവിങ്‌ ലൈസൻസ് നമ്പർ, വാഹനത്തിന്റെ നമ്പർ എന്നിവ നൽകിയാൽ അത് സംബന്ധിക്കുന്ന എല്ലാ വിവരവും ഉടനടി ലഭ്യമാകുമെന്നതാണ് പ്രത്യേകത. നിയമലംഘനം കണ്ടെത്തുന്നപക്ഷം ഉടമയ്ക്കോ ഡ്രൈവർക്കോ ഓൺലൈനായി അപ്പോൾത്തന്നെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്‌ മുതലായ സൗകര്യങ്ങൾ ഉപയോഗിച്ച് പണം അടയ്ക്കാൻ കഴിയും. പിഴ അടയ്ക്കാൻ താൽപ്പര്യമില്ലാത്തവരുടെ കേസ് വിർച്വൽ കോടതിയിലേയ്ക്ക് കൈമാറും. തുടർനടപടി വിർച്വൽ കോടതി സ്വീകരിക്കും. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ ഈ സംവിധാനത്തിൽ ലഭ്യമാകുന്നതിലൂടെ വാഹനപരിശോധന ഇനി മുതൽ ഏറെ സുഗമമാകും.

Also Read: സംസ്ഥാനത്ത് മഴ ശക്തം; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനം ചൊവ്വാഴ്ച നടപ്പിൽ വരുന്നത്. വൈകാതെ തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സംവിധാനം സ്ഥാപിക്കും. പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പദ്ധതി രൂപകൽപ്പന ചെയ്തത്. നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററാണ് സോഫ്റ്റ്‌വെയർ നിർമിച്ചത്. ഫെഡറൽ ബാങ്ക്, ട്രഷറി വകുപ്പ് എന്നിവയുടെ സഹകരണവും ഉണ്ടായിരുന്നു.

Also Read: മലയാറ്റൂരില്‍ പാറമടയില്‍ സ്ഫോടനം; രണ്ട് പേര്‍ മരിച്ചു