LogoLoginKerala

എം വി നികേഷ് കുമാർ വീണ്ടും മത്സര രംഗത്തേക്ക്?

എം വി നികേഷ്കുമാര് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കാന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ അഴീക്കോട് നിന്നും എംവി നികേഷ്കുമാര് സിപിഎം ടിക്കറ്റില് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെ അഴീക്കോട് സജീവമാകാന് നികേഷ്കുമാറിനോട് പാര്ട്ടി നിര്ദേശം നല്കിയെന്നാണ് സൂചന. ചാനലിന്റ ചുമതലകൂടി വഹിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന് കഴിയാത്തതിനാലാണ് പകരം മുതിർന്ന പത്രപ്രവർത്തകൻ എംപി ബഷീറിനെ എഡിറ്റര് സ്ഥാനത്ത് നിയമിച്ച് നികേഷ്കുമാര് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനൊരുങ്ങുന്നത്. നികേഷ്കുമാറിന് ഇത്തവണയും അഴീക്കോട് തന്നെ …
 

എം വി നികേഷ്‌കുമാര്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ അഴീക്കോട് നിന്നും എംവി നികേഷ്‌കുമാര്‍ സിപിഎം ടിക്കറ്റില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

ഇത്തവണ തെരഞ്ഞെടുപ്പിന് വളരെ നേരത്തെ തന്നെ അഴീക്കോട് സജീവമാകാന്‍ നികേഷ്‌കുമാറിനോട് പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്നാണ് സൂചന. ചാനലിന്റ ചുമതലകൂടി വഹിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ കഴിയാത്തതിനാലാണ് പകരം മുതിർന്ന പത്രപ്രവർത്തകൻ എംപി ബഷീറിനെ എഡിറ്റര്‍ സ്ഥാനത്ത് നിയമിച്ച് നികേഷ്‌കുമാര്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനൊരുങ്ങുന്നത്.

നികേഷ്‌കുമാറിന് ഇത്തവണയും അഴീക്കോട് തന്നെ നല്‍കാനാണ് സാധ്യത. വ്യവസായ മന്ത്രി ഇപി ജയരാജനാണ് നികേഷ്‌കുമാറിന് വേണ്ടി ഇത്തവണയും മുന്‍പന്തിയിലുള്ളത്. കഴിഞ്ഞ തവണ കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ നികേഷിന് സാധിച്ചിരുന്നു.