LogoLoginKerala

സുപ്രീംകോടതി അംഗീകാരം; രണ്ടാമൂഴം തിരക്കഥ എംടിക്ക് തിരിച്ച് നല്‍കും

ന്യൂഡല്ഹി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന് നായരും ശ്രീകുമാര് മേനോനും തമ്മിലുള്ള കേസിലെ ഒത്തുതീര്പ്പ് വ്യവസ്ഥയ്ക്ക് സുപ്രീം കോടതി അംഗീകാരം നല്കി. Also Read: ആശങ്കയായി തിരുവന്തപുരത്ത് 20 പോലീസുകാർക്ക് കോവിഡ് ഒത്ത് തീര്പ്പ് വ്യവസ്ഥ പ്രകാരം എംടി രചിച്ച രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര് മേനോന് എം.ടിക്ക് തിരിച്ച് നല്കും. രണ്ടാമൂഴം കഥയ്ക്കും തിരക്കഥയ്ക്കും മേല് എം.ടിക്കായിരിക്കും പൂര്ണ അവകാശം. Also Read: ആയുർവ്വേദ ചികിത്സയിൽ ലാലേട്ടൻ; തരംഗമായി ചിത്രങ്ങൾ രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാർ പ്രകാരം മൂന്ന് …
 

ന്യൂഡല്‍ഹി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥയ്ക്ക് സുപ്രീം കോടതി അംഗീകാരം നല്‍കി.

Also Read: ആശങ്കയായി തിരുവന്തപുരത്ത് 20 പോലീസുകാർക്ക് കോവിഡ്

ഒത്ത് തീര്‍പ്പ് വ്യവസ്ഥ പ്രകാരം എംടി രചിച്ച രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന്‍ എം.ടിക്ക് തിരിച്ച് നല്‍കും. രണ്ടാമൂഴം കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടിക്കായിരിക്കും പൂര്‍ണ അവകാശം.

Also Read: ആയുർവ്വേദ ചികിത്സയിൽ ലാലേട്ടൻ; തരംഗമായി ചിത്രങ്ങൾ

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാർ പ്രകാരം മൂന്ന് വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നതായിരുന്നു എം.ടിയും വി.എ ശ്രീകുമാറുമായുള്ള ധാരണ.

Also Read: ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി അമേയ

നാല് വർഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം.ടി സംവിധായകനും നിർമ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും കരാർ വ്യവസ്ഥകൾ പാലിക്കാത്ത ശ്രീകുമാർ മേനോനുമായി മുന്നോട്ടുപോകാൻ എംടി ഒരുക്കമായിരുന്നില്ല.

Also Read: ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചു

അധികം വൈകാതെ എംടിയും മോഹൻലാലും പുതിയൊരു സംവിധായകനുമായി ചിത്രത്തിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read: സിനിമാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഫെഫ്ക