LogoLoginKerala

സിനിമാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഫെഫ്ക

ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി സിനിമാ ചിത്രീകരണങ്ങൾ പുനരാരംഭിച്ച പശ്ചാത്തലത്തിൽ പ്രവർത്തകർക്ക് മുന്നയിറിപ്പുമായി ഫെഫ്ക രംഗത്തെത്തി. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്ന് നിർദ്ദേശിച്ച് ഫെഫ്ക അധികൃതർ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: പ്രിയ ഫെഫ്ക അംഗങ്ങളെ, കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തനം നിലച്ച ചലച്ചിത്ര മേഖല പതിയെ ചലിച്ചു തുടങ്ങിയിരിക്കുകയാണല്ലോ . സർക്കാർ നിർദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണമെന്ന് ഒരിക്കൽ കൂടി അംഗങ്ങളെ ഓർമ്മപ്പെടുത്തുന്നു. തിയേറ്റർ സിനിമയ്ക്ക് പുറമെ …
 

ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി സിനിമാ ചിത്രീകരണങ്ങൾ പുനരാരംഭിച്ച പശ്ചാത്തലത്തിൽ പ്രവർത്തകർക്ക് മുന്നയിറിപ്പുമായി ഫെഫ്ക രംഗത്തെത്തി. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്ന് നിർദ്ദേശിച്ച് ഫെഫ്ക അധികൃതർ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

പ്രിയ ഫെഫ്ക അംഗങ്ങളെ,

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തനം നിലച്ച ചലച്ചിത്ര മേഖല പതിയെ ചലിച്ചു തുടങ്ങിയിരിക്കുകയാണല്ലോ . സർക്കാർ നിർദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണമെന്ന് ഒരിക്കൽ കൂടി അംഗങ്ങളെ ഓർമ്മപ്പെടുത്തുന്നു.

തിയേറ്റർ സിനിമയ്ക്ക് പുറമെ OTT സിനിമകളുടേയും വെബ് സീരീസുകളുടേയും ധാരാളം വർക്കുകൾ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്നുണ്ട് . തൊഴിൽ രംഗം കൂടുതൽ സജീവമാകുക വഴി നമ്മുടെ അംഗങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നതിനാൽ ഇത്തരം ഫ്ലാറ്റുഫോമുകളെ ഫെഫ്‌ക ആദ്യമെ സ്വാഗതം ചെയ്തത് ഓർക്കുന്നുണ്ടാവുമല്ലോ.

പക്ഷെ ‌ പ്രതിഫല സംബന്ധമായതടക്കം ധാരാളം പരാതികൾ ഇതുമായി ബന്ധപ്പെട്ട് ഫെഫ്കക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുകയാണ് . അതിന് പ്രധാന കാരണം തൊഴിൽ ഉടമയുമായി യാതൊരു കരാറും ഇല്ലാത്തതാണ് . OTT, web seriesൽ വർക്കു ചെയ്യാൻ പോകുന്ന നമ്മുടെ അംഗങ്ങൾക്ക് വേണ്ടി പുതിയ അഫിഡവിറ്റ് രെജിസ്ട്രേഷൻ ഫെഫ്കയിൽ ആരംഭിച്ച വിവരം അറിയിക്കട്ടെ.

വർക്ക്‌ ചെയ്യാൻ പോകുന്നവരും പ്രൊഡക്ഷൻ എക്സികുട്ടീവ്സും ഈ തീരുമാനം നടപ്പിലാക്കാൻ ജാഗ്രത പുലർത്തേണ്ടതാണ്. മേലിൽ ഫെഫ്ക ഓഫീസിൽ അഫിഡവിറ്റ് നൽകുന്നവരുടെ പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നറിയിക്കുന്നു.

സഹകരിക്കുമല്ലോ

ബി ഉണ്ണികൃഷ്ണൻ,
ജനറൽ സെക്രട്ടറി,
ഫെഫ്ക.

സിനിമാ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ഫെഫ്ക