LogoLoginKerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം: സംസ്ഥാനത്ത് തീവ്രമഴക്ക് സാധ്യത

ബംഗാള് ഉള്ക്കടലില് ന്യൂനമർദ്ദം രൂപപ്പെട്ടതിനാല് സംസ്ഥാനത്ത് മഴ ശക്തമാകും. വടക്കന് ജില്ലകളില് തീവ്രമഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. കാസര്കോട് മധുവാഹിനിപ്പുഴ കരകവിഞ്ഞു. Also Read: ഭാമ കൂറുമാറിയത് എന്തുകൊണ്ട്? ഇടുക്കി ,മലപ്പുറം ,കണ്ണൂർ ,കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും നിലവിലുണ്ട്. റെഡ് അലർട്ടുള്ള ജില്ലകളിൽ സേനാ വിഭാഗങ്ങളോട് തയ്യാറായി നിൽക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. Also Read: സെക്രട്ടേറിയറ്റിലെ തീപിടിത്തം; അന്വേഷണ റിപ്പോര്ട്ട് മഴ ശക്തമായതിനെത്തുടര്ന്ന് പാലക്കാട് …
 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് മഴ ശക്തമാകും. വടക്കന്‍ ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. കാസര്‍കോട് മധുവാഹിനിപ്പുഴ കരകവി‍ഞ്ഞു.

Also Read: ഭാമ കൂറുമാറിയത് എന്തുകൊണ്ട്?

ഇടുക്കി ,മലപ്പുറം ,കണ്ണൂർ ,കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും നിലവിലുണ്ട്. റെഡ് അലർട്ടുള്ള ജില്ലകളിൽ സേനാ വിഭാഗങ്ങളോട് തയ്യാറായി നിൽക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Also Read: സെക്രട്ടേറിയറ്റിലെ തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ട്

മഴ ശക്തമായതിനെത്തുടര്‍ന്ന് പാലക്കാട് മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകള്‍ തുറന്നു. വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാം ഇന്ന് വൈകിട്ട് തുറക്കും. കാഞ്ഞിരപ്പുഴ, മംഗലം, മലങ്കര, കുണ്ടള, പാംബ്ല ഡാമുകളും തുറന്നു. നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ 10 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്.

Also Read: ശ്രീ ചിത്ര ആശുപത്രിയിലെ 25 ജീവനക്കാർക്ക് കോവിഡ്