LogoLoginKerala

മേജർ രവിയുടെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും ആശാ ശരത്തും

മേജര് രവി ഒരുക്കുന്ന പുതിയ ചിത്രത്തില് പ്രധാന കഥാപാത്രങ്ങളായി സുരേഷ് ഗോപിയും ആശ ശരത്തും എത്തുന്നു. മുപ്പത്തിയഞ്ച് വര്ഷങ്ങള്ക്ക് ശേഷം ബാല്യകാല സുഹൃത്തുക്കള് കണ്ടുമുട്ടുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. തന്റെ പുതിയ സിനിമ ഒരു ഫീൽ ഗുഡ് മൂവിയായിരിക്കുമെന്ന് മേജര് രവി മാധ്യമങ്ങളോട് വ്യക്തമാക്കി. Also Read: ഭാമ കൂറുമാറിയത് എന്തുകൊണ്ട്? ഉന്നതപഠനത്തിനായി ബാല്യകാലത്തെ സുഹൃത്തുക്കളെ ഉപേക്ഷിച്ച് ഗ്രാമം വിട്ടുപോകുന്ന നായകനായി സുരേഷ് ഗോപി എത്തുന്നു. പിന്നീട് വര്ഷങ്ങള്ക്ക് ശേഷം സമൂഹത്തില് മികച്ച സ്ഥാനം നേടിയ …
 

മേജര്‍ രവി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി സുരേഷ് ഗോപിയും ആശ ശരത്തും എത്തുന്നു. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തുക്കള്‍ കണ്ടുമുട്ടുന്നതും പിന്നീട് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. തന്റെ പുതിയ സിനിമ ഒരു ഫീൽ ഗുഡ് മൂവിയായിരിക്കുമെന്ന് മേജര്‍ രവി മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read: ഭാമ കൂറുമാറിയത് എന്തുകൊണ്ട്?

ഉന്നതപഠനത്തിനായി ബാല്യകാലത്തെ സുഹൃത്തുക്കളെ ഉപേക്ഷിച്ച് ഗ്രാമം വിട്ടുപോകുന്ന നായകനായി സുരേഷ് ഗോപി എത്തുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സമൂഹത്തില്‍ മികച്ച സ്ഥാനം നേടിയ കഥാപാത്രം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തുന്നു. അവിടെ വെച്ച് നായികാ കഥാപാത്രത്തെ കണ്ടുമുട്ടുന്നു. പിന്നീട് അവര്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.

Also Read: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം: സംസ്ഥാനത്ത് തീവ്രമഴക്ക് സാധ്യത

ചിത്രീകരണം ആരംഭിക്കാന്‍ ഇപ്പോള്‍ കഴിയുമെങ്കിലും കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ചിത്രീകരണം ആരംഭിക്കാനാണ് ആലോചിക്കുന്നത്. പ്രധാന ലൊക്കേഷന്‍ പാലക്കാടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ മറ്റൊരു പ്രത്യേകത ക്യാമറ കൈകാര്യം ചെയ്യുന്നത് മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ ആയിരിക്കും എന്നതാണ്.

Also Read: സെക്രട്ടേറിയറ്റിലെ തീപിടിത്തം; അന്വേഷണ റിപ്പോര്‍ട്ട്