LogoLoginKerala

ടിക്ടോക്കും വീചാറ്റും നിരോധിച്ച് അമേരിക്ക

ചൈനീസ് ആപ്പുകളായ ടിക് ടോക്കും വീചാറ്റും നാളെ മുതല് അമേരിക്കയില് ലഭിക്കില്ല. ആപ്പിള് സ്റ്റോറില് നിന്നും ഗൂഗിള് സ്റ്റോറില് നിന്നും ആപ്പുകള് ഒഴിവാക്കണമെന്ന ഉത്തരവ് പുറത്തിറങ്ങി. രാജ്യത്തെ ബാധിക്കുന്ന സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ചെെനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് നാളെ മുതൽ അമേരിക്കയില് നിരോധനമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യ പറഞ്ഞതുപോലെ തന്നെ രാജ്യസുരക്ഷയ്ക്ക് ആപ്പുകൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെയും നടപടി. പ്രസ്തുത ആപ്പുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് അമേരിക്കന് വാണിജ്യ വകുപ്പ് ആപ്പിളിനും …
 

ചൈനീസ് ആപ്പുകളായ ടിക് ടോക്കും വീചാറ്റും നാളെ മുതല്‍ അമേരിക്കയില്‍ ലഭിക്കില്ല. ആപ്പിള്‍ സ്‌റ്റോറില്‍ നിന്നും ഗൂഗിള്‍ സ്‌റ്റോറില്‍ നിന്നും ആപ്പുകള്‍ ഒഴിവാക്കണമെന്ന ഉത്തരവ് പുറത്തിറങ്ങി.

രാജ്യത്തെ ബാധിക്കുന്ന സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി ചെെനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് നാളെ മുതൽ അമേരിക്കയില്‍ നിരോധനമേർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യ പറഞ്ഞതുപോലെ തന്നെ രാജ്യസുരക്ഷയ്ക്ക് ആപ്പുകൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെയും നടപടി. പ്രസ്തുത ആപ്പുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് ‌അമേരിക്കന്‍ വാണിജ്യ വകുപ്പ് ആപ്പിളിനും ഗൂഗിളിനും നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.