LogoLoginKerala

പെരുമ്പാവൂരിൽ അൽഖ്വയ്‌ദ തീവ്രവാദികൾ പിടിയിൽ

പെരുമ്പാവൂരില് എന്ഐഎ റെയ്ഡില് അല്-ഖ്വയ്ദ ഭീകരര് പിടിയില്. ഇതര സംസ്ഥാനത്ത് നിന്നുള്ള ഇവര് ഏറെക്കാലമായി പെരുമ്പാവൂര് മുടിക്കലില് ജോലി ചെയ്യുകയായിരുന്നു. എൻഐഎ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട് എന്നും അന്വേഷണ സംഘം അറിയിച്ചു ഇവർ പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളായി കഴിയാക്കുകയായിരുന്നു എന്ന് എൻഐഎ അറിയിച്ചു. ഏറെക്കാലമായി ഇവർ പെരുമ്പാവൂരും മുടിക്കലിലും ജോലി ചെയ്ത് കഴിയുകയായിരുന്നു. ഓപ്പറേഷന് മുൻപ് എൻഐഎ കേരള പോലീസിനെ വിവരം അറിയിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. …
 

പെരുമ്പാവൂരില്‍ എന്‍ഐഎ റെയ്ഡില്‍ അല്‍-ഖ്വയ്ദ ഭീകരര്‍ പിടിയില്‍. ഇതര സംസ്ഥാനത്ത് നിന്നുള്ള ഇവര്‍ ഏറെക്കാലമായി പെരുമ്പാവൂര്‍ മുടിക്കലില്‍ ജോലി ചെയ്യുകയായിരുന്നു. എൻഐഎ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട് എന്നും അന്വേഷണ സംഘം അറിയിച്ചു

ഇവർ പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളായി കഴിയാക്കുകയായിരുന്നു എന്ന് എൻഐഎ അറിയിച്ചു. ഏറെക്കാലമായി ഇവർ പെരുമ്പാവൂരും മുടിക്കലിലും ജോലി ചെയ്ത് കഴിയുകയായിരുന്നു. ഓപ്പറേഷന് മുൻപ് എൻഐഎ കേരള പോലീസിനെ വിവരം അറിയിച്ചിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം തന്നെ ബംഗാളിൽ നടന്ന സമാനമായ റെയ്‌ഡിൽ ആറു ഭീകരരെകൂടി അറസ്റ്റ് ചെയ്തയായും എൻഐഎ അറിയിച്ചു

അൽഖ്വയ്‌ദക്ക് വേണ്ടി ധനസമാഹരണമടക്കം ഉള്ള പ്രവർത്തികളിൽ ഭീകരർ സജീവമായിരുന്നു എന്നും എൻഐഎ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും. ഇവരെ കൊച്ചി എൻഐഎ ഒാഫിസിലെത്തിച്ച് ചോദ്യംചെയ്യുകയാണെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.