LogoLoginKerala

ശ്രീ ചിത്ര ആശുപത്രിയിലെ 25 ജീവനക്കാർക്ക് കോവിഡ്

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ 25 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 23 പേര് ആരോഗ്യപ്രവർത്തകരും 2 പേർ അഡ്മനിസ്ട്രേറ്റീവ് സ്റ്റാഫുമാണ്. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു. രോഗികൾക്കാർക്കും കോവിഡ് പോസിറ്റീവായിട്ടില്ല. ന്യൂറോ വിഭാഗത്തിലെ 2 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് 300 ജീവനക്കാർക്ക് പരിശോധന നടത്തിയത്. ന്യൂറോ വിഭാഗത്തിലെ ജീവനക്കാർക്ക് ആദ്യം രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇതേതുടർന്ന് ന്യൂറോ വിഭാഗത്തിൽ ചികില്സയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
 

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ 25 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 23 പേര്‍ ആരോഗ്യപ്രവർത്തകരും 2 പേർ അഡ്മനിസ്ട്രേറ്റീവ് സ്റ്റാഫുമാണ്. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു.

രോഗികൾക്കാർക്കും കോവിഡ് പോസിറ്റീവായിട്ടില്ല. ന്യൂറോ വിഭാഗത്തിലെ 2 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് 300 ജീവനക്കാർക്ക് പരിശോധന നടത്തിയത്. ന്യൂറോ വിഭാഗത്തിലെ ജീവനക്കാർക്ക് ആദ്യം രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇതേതുടർന്ന് ന്യൂറോ വിഭാഗത്തിൽ ചികില്‍സയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.