Other News

കോടിയേരി വര്‍ഗീയത ഇളക്കി വിടുന്നു; രമേശ് ചെന്നിത്തല

സ്വര്‍ണകടത്ത്, മയക്കുമരുന്ന് കേസുകളില്‍ സ്വന്തം മകന്‍ കുടുങ്ങും എന്നായപ്പോൾ കോടിയേരി വര്‍ഗീയത ഇളക്കി വിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പച്ചയ്ക്ക് വര്‍ഗീയത സംസാരിക്കുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചെന്നും ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായപ്പോള്‍ കോടിയേരി മിണ്ടിയില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇടത് സര്‍ക്കാരിന്റെ എല്ലാ അഴിമതികളും അന്വേഷിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ജനങ്ങളെ ഒന്നിപ്പിക്കേണ്ട സർക്കാർ തന്നെ വര്‍ഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നു എന്നത് അങ്ങേയറ്റത്തെ പ്രതിഷേധാത്മകമായ കാര്യമാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ചെന്നിത്തല പറയുന്നു.

Related Articles

Back to top button