LogoLoginKerala

പോപ്പുലർ നിക്ഷേപത്തട്ടിപ്പ്; റിയ ആൻ തോമസ് റിമാൻഡിൽ

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ അഞ്ചാം പ്രതി റിയ ആൻ തോമസിനെ റിമാന്റ് ചെയ്തു. പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിൽ ആറ് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് റിയയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. കോന്നി പൊലീസ് സ്റ്റേഷനിൽ പുതിയതായി രജിസ്റ്റർ സാമ്പത്തിക തട്ടിപ്പിലാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം റിയയെ അറസ്റ്റ് ചെയ്തത്. Also Read: മന്ത്രി ജലീലിന്റെ വിദേശയാത്രകൾ എൻഐഎ അന്വേഷിക്കും; വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത റിമാന്റ് ചെയ്ത പ്രതിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി. …
 

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ അഞ്ചാം പ്രതി റിയ ആൻ തോമസിനെ റിമാന്‍റ് ചെയ്തു. പത്തനംതിട്ട എസ്.പിയുടെ നേതൃത്വത്തിൽ ആറ് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് റിയയെ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. കോന്നി പൊലീസ് സ്റ്റേഷനിൽ പുതിയതായി രജിസ്റ്റർ സാമ്പത്തിക തട്ടിപ്പിലാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം റിയയെ അറസ്റ്റ് ചെയ്തത്.

Also Read: മന്ത്രി ജലീലിന്റെ വിദേശയാത്രകൾ എൻഐഎ അന്വേഷിക്കും; വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത

റിമാന്‍റ് ചെയ്ത പ്രതിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്ക് മാറ്റി. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച പൊലീസ് അപേക്ഷ നൽകും. നേരത്തെ നിരീക്ഷണത്തിലായിരുന്നെങ്കിലും ഇവരുടെ കുഞ്ഞിന്‍റെ ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിച്ചത്.

Also Read: പ്രോട്ടോക്കോള്‍ ലംഘനം; സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസ്

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ റോയി തോമസ് ഡാനിയേലിന്‍റെ രണ്ടാമത്തെ മകളും സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകയുമായിരുന്നു റിയ. കേസിലെ അഞ്ചാം പ്രതിയായ ഇവരെ നേരത്തെ തന്നെ പൊലീസിന് നിരീക്ഷണത്തിലാക്കാൻ സാധിച്ചിരുന്നു. എന്നാൽ കുഞ്ഞിന്‍റെ ശാരീക പ്രശ്നങ്ങൾ കണക്കിലെടുത്താണ് റിയയുടെ അറസ്റ്റ് നേരത്തെ പൊലീസ് വൈകിപ്പിച്ചത്.

Also Read: ഐപിഎല്‍ പതിമൂന്നാം സീസണ് ഇന്ന് യുഎഇയിൽ തുടക്കം

കേസിൽ നേരത്തെ പിടികൂടിയ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, റിനു, റീബ എന്നിവർ റിമാൻഡിലാണ്. ഇവരെ കസ്റ്റഡിയിൽ ലഭിച്ച ശേഷം റിയക്കൊപ്പം ഒരുമിച്ചിരുത്തി വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Also Read: പെരുമ്പാവൂരിൽ അൽഖ്വയ്‌ദ തീവ്രവാദികൾ പിടിയിൽ