LogoLoginKerala

ദീപാവലിക്ക് ഇന്ത്യ മുഴുവൻ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു

പിടിയിലായ അല് ഖായിദ ഭീകരര് ദീപാവലിയോട് അടുപ്പിച്ച് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് എൻഐഎ വൃത്തങ്ങൾ സൂചന നൽകി. പ്രധാന നഗരങ്ങളായ ഡല്ഹി, കൊച്ചി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില് ദീപാവലിയോട് അടുപ്പിച്ച് ആക്രമണം നടത്താന് ആയിരുന്നു പിടിയിലായ അല് ഖായിദ ഭീകരര് ലക്ഷ്യമിട്ടിരുന്നത്. കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല് ശാലയും ഭീകരര് ലക്ഷ്യം വച്ചിരുന്നതായാണ് എന് ഐ എ വൃത്തങ്ങള് നല്കുന്ന സൂചന. പാക്കിസ്ഥാനില് നിന്നുള്ള നിര്ദേശം ലഭിച്ചാല് ഉടന് ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒരേ സമയം ആക്രമണം നടത്തി …
 

പിടിയിലായ അല്‍ ഖായിദ ഭീകരര്‍ ദീപാവലിയോട് അടുപ്പിച്ച് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്ന് എൻഐഎ വൃത്തങ്ങൾ സൂചന നൽകി. പ്രധാന നഗരങ്ങളായ ഡല്‍ഹി, കൊച്ചി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ ദീപാവലിയോട് അടുപ്പിച്ച് ആക്രമണം നടത്താന്‍ ആയിരുന്നു പിടിയിലായ അല്‍ ഖായിദ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നത്.

കൊച്ചിയിലെ നാവിക ആസ്ഥാനവും, കപ്പല്‍ ശാലയും ഭീകരര്‍ ലക്ഷ്യം വച്ചിരുന്നതായാണ് എന്‍ ഐ എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒരേ സമയം ആക്രമണം നടത്തി സാധാരണക്കാരായ ജനങ്ങളെ കൊലപ്പെടുത്താനായിരുന്നു പദ്ധതി.

അതേസമയം കേരളത്തിലും കർണാടകയിലും സൈനിക കേന്ദ്രങ്ങളായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടക വസ്തുക്കൾ ഡെൽഹിയിലോ കാശ്മീരിലോ വെച്ച് കൈമാറാനായിരുന്നു പരിപാടി. അതിനായി ഡൽഹിയിലേക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് എൻഐഎയുടെ പിടി വീഴുന്നത്.