LogoLoginKerala

സഭാതര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിന് നിയമനിർമ്മാണം വേണം; യാക്കോബായ സഭ

കോട്ടയം മണർകാട് പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സഭാതര്ക്കത്തില് പ്രശ്ന പരിഹാരത്തിന് നിയമ നിര്മ്മാണമാണ് വേണ്ടതെന്ന് കോട്ടയം ഭദ്രാസനാധിപന് ഡോ. തോമസ് മാര് തിമോത്തിയോസ്. Also Read: മണർകാട് പള്ളി ഏറ്റെടുക്കാൻ ഉത്തരവ് മണര്കാട് പള്ളി വിട്ടു കൊടുക്കില്ലെന്നും യാക്കോബായ സഭക്ക് പള്ളിയുമായുള്ളത് വൈകാരിക ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഏറ്റെടുത്ത പള്ളികളില് പലതും നടത്തി കൊണ്ടു പോകാന് ഓര്ത്തഡോക്സ് സഭയ്ക്ക് ആകുന്നില്ലെന്നും ഡോ. തോമസ് മാര് തിമോത്തിയോസ് മെത്രാപ്പൊലീത്ത മാധ്യമങ്ങളോട് വെളിപ്പെടുത്തി. Also Read: പോപ്പുലർ നിക്ഷേപത്തട്ടിപ്പ്; റിയ ആൻ …
 

കോട്ടയം മണർകാട് പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സഭാതര്‍ക്കത്തില്‍ പ്രശ്‌ന പരിഹാരത്തിന് നിയമ നിര്‍മ്മാണമാണ് വേണ്ടതെന്ന് കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ്.

Also Read: മണർകാട് പള്ളി ഏറ്റെടുക്കാൻ ഉത്തരവ്

മണര്‍കാട് പള്ളി വിട്ടു കൊടുക്കില്ലെന്നും യാക്കോബായ സഭക്ക് പള്ളിയുമായുള്ളത് വൈകാരിക ബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഏറ്റെടുത്ത പള്ളികളില്‍ പലതും നടത്തി കൊണ്ടു പോകാന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആകുന്നില്ലെന്നും ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Also Read:  പോപ്പുലർ നിക്ഷേപത്തട്ടിപ്പ്; റിയ ആൻ തോമസ് റിമാൻഡിൽ

കഴിഞ്ഞ ദിവസമാണ് മണർകാട് പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭക്ക് കൈമാറാൻ ഉത്തരവായത്. കോട്ടയം സബ് കോടതിയുടേതാണ് വിധി. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്ത് നൽകാനാണ് ഉത്തരവ് വന്നിട്ടുള്ളത്.

Also Read: പ്രോട്ടോക്കോള്‍ ലംഘനം; സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസ്

നിലവിൽ യാക്കോബായ വിഭാഗത്തിന്റെ കൈവശമാണ് പള്ളി. 1934 ഭരണഘടന പ്രകാരമാണ് പള്ളിയുടെ ഭരണം നടത്തേണ്ടതെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. അതേസമയം ഉത്തരവിൽ അപ്പീൽ നൽകുമെന്ന് യാക്കോബായ സഭ വ്യക്തമാക്കി.

Also Read: മന്ത്രി ജലീലിന്റെ വിദേശയാത്രകൾ എൻഐഎ അന്വേഷിക്കും; വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത