LogoLoginKerala

പ്രോട്ടോക്കോള്‍ ലംഘനം; സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസ്

യു.എ.ഇ കോണ്സുലേറ്റില് നിന്ന് പ്രോട്ടോക്കോള് ലംഘിച്ച് ഈത്തപ്പഴവും ഖുര്ആനും കൈപ്പറ്റിയതില് സംസ്ഥാന സര്ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റര് ചെയ്തത്. വിഷയത്തില് സർക്കാർ നിയമം ലംഘിച്ചതായും കേസുമായി ബന്ധപ്പെട്ട് ശക്തരായ ചില ആളുകളുടെ ഇടപെടലുകള് അന്വേഷണ വിധേയമാക്കുമെന്നും കസ്റ്റംസ് അറിയിച്ചു. Also Read: പെരുമ്പാവൂരിൽ അൽഖ്വയ്ദ തീവ്രവാദികൾ പിടിയിൽ ടാക്സ് ഇല്ലാതെ നയതന്ത്ര പ്രതിനിധികളുടെ സ്വകാര്യ ചാനല് വഴി സംസ്ഥാന സര്ക്കാര് ഈത്തപ്പഴവും ഖുര്ആനും കൈപറ്റിയതിലൂടെ കസ്റ്റംസ് ആക്ട് ലംഘിച്ചതായി കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. Also Read: ഐപിഎല് പതിമൂന്നാം …
 

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ഈത്തപ്പഴവും ഖുര്‍ആനും കൈപ്പറ്റിയതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ സർക്കാർ നിയമം ലംഘിച്ചതായും കേസുമായി ബന്ധപ്പെട്ട് ശക്തരായ ചില ആളുകളുടെ ഇടപെടലുകള്‍ അന്വേഷണ വിധേയമാക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

Also Read: പെരുമ്പാവൂരിൽ അൽഖ്വയ്‌ദ തീവ്രവാദികൾ പിടിയിൽ

ടാക്സ് ഇല്ലാതെ നയതന്ത്ര പ്രതിനിധികളുടെ സ്വകാര്യ ചാനല്‍ വഴി സംസ്ഥാന സര്‍ക്കാര്‍ ഈത്തപ്പഴവും ഖുര്‍ആനും കൈപറ്റിയതിലൂടെ കസ്റ്റംസ് ആക്ട് ലംഘിച്ചതായി കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.

Also Read: ഐപിഎല്‍ പതിമൂന്നാം സീസണ് ഇന്ന് യുഎഇയിൽ തുടക്കം

മറ്റു രാജ്യങ്ങളില്‍ നിന്നും ഇത്തരത്തില്‍ സാധനങ്ങള്‍ കൈപറ്റാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് കൃത്യമായി ബോധ്യമുണ്ടായിരുന്നതായും എന്നിട്ടും അത് കൈപറ്റി വിതരണം നടത്തിയതായും കസ്റ്റംസ് വ്യക്തമാക്കുന്നു. ഇത് കസ്റ്റംസ് ആക്ടിലെ പ്രത്യേക നിയമങ്ങള്‍, കള്ള പണ നിരോധന നിയമം, വിദേശ സംഭാവന നിയന്ത്രണ ചട്ടം എന്നിവയുടെ നഗ്നമായ ലംഘനമാണെന്നും കസ്റ്റംസ് അറിയിച്ചു.

Also Read: ടിക്ടോക്കും വീചാറ്റും നിരോധിച്ച് അമേരിക്ക