LogoLoginKerala

3 വര്‍ഷം കൊണ്ട് എത്തിയത് 17,000 കിലോ ഈന്തപ്പഴം; സർക്കാരിനെതിരെ കേസ്

യുഎഇ കോണ്സുലേറ്റ് വഴിയുള്ള ഈന്തപ്പഴ ഇറക്കുമതിയില്കസ്റ്റംസ് കേസെടുത്തു . മൂന്നുവര്ഷം കൊണ്ട് നയതന്ത്രമാര്ഗത്തിലൂടെ പതിനേഴായിരം കിലോ ഈന്തപ്പഴമെത്തിച്ചതില് അസ്വാഭാവികതയുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. Also Read: സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് സംസ്ഥാനസര്ക്കാര് സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്ക്ക് ഈന്തപ്പഴം നല്കുന്ന പദ്ധതിയും ഇതോടെ അന്വേഷണപരിധിയിൽ വരും. Also Read: മന്ത്രി ജലീലിന്റെ രാജി; സംസ്ഥാനത്ത് എട്ടാം ദിവസവും സംഘർഷം നാല് വർഷം മുൻപ് പ്രവര്ത്തനം തുടങ്ങിയത് മുതല് യുഎഇ കോണ്സുലേറ്റ് മുഖാന്തിരമെത്തിയത് 17000 കിലോ …
 

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഈന്തപ്പഴ ഇറക്കുമതിയില്‍കസ്റ്റംസ് കേസെടുത്തു . മൂന്നുവര്‍ഷം കൊണ്ട് നയതന്ത്രമാര്‍ഗത്തിലൂടെ പതിനേഴായിരം കിലോ ഈന്തപ്പഴമെത്തിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.

Also Read: സംസ്ഥാനത്ത് കനത്ത മഴക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുന്ന പദ്ധതിയും ഇതോടെ അന്വേഷണപരിധിയിൽ വരും.

Also Read: മന്ത്രി ജലീലിന്റെ രാജി; സംസ്ഥാനത്ത് എട്ടാം ദിവസവും സംഘർഷം

നാല് വർഷം മുൻപ് പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ യുഎഇ കോണ്‍സുലേറ്റ് മുഖാന്തിരമെത്തിയത് 17000 കിലോ ഈന്തപ്പഴം. പാഴ്സലറുകൾ വന്നത് കോണ്‍സുല്‍ ജനറലിന്‍റെ പേരിലും. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്. സ്വന്തം ആവശ്യത്തിനെന്ന പേരില്‍ നികുതിയില്ലാതെ 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത് പുറത്ത് വിതരണം ചെയ്തതിലും അസ്വാഭാവികതയുണ്ടെന്ന് അന്വേഷണസംഘം.

Also Read: സഭാതര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിന് നിയമനിർമ്മാണം വേണം; യാക്കോബായ സഭ

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇതോടെ അന്വേഷണ നിഴലിലാകുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും യുഎഇ കോണ്‍സല്‍ ജനറലും പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റേ ചേംബറില്‍ വച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

Also Read: മന്ത്രി ജലീലിന്റെ വിദേശയാത്രകൾ എൻഐഎ അന്വേഷിക്കും; വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത

പൂജപ്പുര ചില്‍ഡ്രണ്‍സ് ഹോമിലെ കുറച്ച് വിദ്യാര്‍ഥികള്‍ക്ക് ഈന്തപ്പഴം നല്‍കിയായിരുന്നു തുടക്കം. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷം പലയിടത്തും ഈന്തപ്പഴ വിതരണം നടന്നിട്ടില്ലെന്നും ആരോപണമുണ്ട്. ഇതെല്ലം ഉൾപ്പെടുത്തി വിശദമായ അന്വേഷണമാകും എൻഐഎ കസ്റ്റംസ് സംഘം നടത്തുക.

Also Read: പെരുമ്പാവൂരിൽ അൽഖ്വയ്‌ദ തീവ്രവാദികൾ പിടിയിൽ