Movies

ഭാമ കൂറുമാറിയത് എന്തുകൊണ്ട്?

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഭാമയ്ക്ക് പൊങ്കാലയിടുന്നർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്ന് – ഇരക്കായി വാദിക്കുന്നത് ശരി തന്നെ. പക്ഷേ ഇവിടെ ദിലീപിനെ രക്ഷിക്കാൻ വേണ്ടിയല്ല, മറിച്ച് അൽപ്പം വൈകിയാണെങ്കിലും കാര്യങ്ങളുടെ സത്യാവസ്ഥ പലർക്കും ബോധ്യപ്പെട്ടതു കൊണ്ടാണ് സിനിമ മേഖലയിലുള്ളവർ ഭൂരിഭാഗവും ദിലീപിന്റെ കൂടെ നിൽക്കുന്നതെന്ന സത്യം പകൽപോലെ വ്യക്തമാവുകയാണ്.

ഒന്നുമില്ലായ്‌മയിൽ നിന്നും ജനപ്രിയനായകനായി മാറിയ ദിലീപ് എന്ന നടന്റെ വീഴ്ച്ച ഗുണം ചെയ്തത് സ്വയം ലേഡി സൂപ്പർ സ്റ്റാർ എന്ന് മേനി നടിക്കുന്ന ഒരു നടിക്ക് തന്നെയാണെന്നുള്ളത് എല്ലാർക്കുമറിയാം. കൂടാതെ ആരാണ് ഈ സംഭവങ്ങൾക്കെല്ലാം പുറകിലിരുന്ന് ഇങ്ങനെ ഒരു തിരക്കഥ രചിച്ചതെന്ന ചരിത്ര സത്യവും വൈകാതെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

ലേഡി സൂപ്പർ സ്റ്റാറിന്റെ സ്വഭാവം ഇതിനകം ഏറെക്കുറെ തിരിച്ചറിഞ്ഞ പാലക്കാടൻ സംവിധായകൻ അതിനുള്ള കരുക്കൾ നീക്കുന്നുണ്ട് എന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന റിപ്പോർട്ടുകൾ!

ദിലീപ് എന്ന വ്യക്തി ഇന്നനുഭവിക്കുന്ന ഈ ദുരവസ്ഥക്ക് ഈ നടിയുടെ സ്വാർത്ഥതാല്പര്യങ്ങൾ കാരണമായിട്ടുണ്ടെന്ന വസ്തുത കാലം തെളിയിച്ചതാണ്. പാലക്കാടൻ സംവിധായന്റെയും ലേഡി സൂപ്പർ സ്റ്റാറിന്റെയും സുവർണ്ണ കാലഘട്ടത്തിൽ എപ്പോഴോ പാലക്കാടൻ സംവിധായകൻ തയ്യാറാക്കിയ തിരക്കഥയാണ് പ്രധാനമായും ദിലീപ് കേസിൽ അരങ്ങേറിയത്. സൂപ്പർ സ്റ്റാർ നടിയുടെ സാന്നിധ്യവും ഇക്കാര്യത്തിൽ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പ്രതിസ്ഥാനത്ത് ഫ്രെയിം ചെയ്തതും, പാലക്കാടൻ സംവിധായകനും സൂപ്പർസ്റ്റാർ നടിയും തമ്മിൽ അടുത്ത കാലത്ത് ഉരുത്തിരിഞ്ഞുവന്ന അസ്വാരസ്യങ്ങളും ഒരിക്കൽ കൂടി ഈ കേസുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ സജീവമാകാൻ സാധ്യതയുണ്ട്.

പാലക്കാടൻ സംവിധായകൻ ചെയ്ത ബ്രഹ്‌മാണ്ഡസിനിമ വർക്ക്ഔട്ട് ആകുമോ എന്ന് അറിയാൻ ചിത്രത്തിന്റെ അവസാന ഘട്ടം വരെ നടി കൂടെ നിന്നുവെന്നാണ് കേൾവി. പടം വർക്ക്ഔട്ട് ആയില്ല എന്ന് കണ്ടതേ സൂപ്പർ സ്റ്റാർ അഭിനേത്രി പാലക്കാടനെ ലൈഫിൽ നിന്നുതന്നെ ചവിട്ടി പുറത്താക്കിയെന്ന് പറയപ്പെടുന്നു. നടിയുടെ ചങ്ങാത്തം വിശ്വസിച്ച സംവിധായകന് അവസാനം പാപ്പർ സ്യൂട്ട് ഫയൽ ചെയ്യേണ്ടി വന്നു എന്നത് മറ്റൊരു കാര്യം.

നടി സംവിധായകനെതിരെ കൊടുത്ത പരാതിയുടെ ഭാഗമായ പോലീസ് ചോദ്യം ചെയ്യലിൽ ദിലീപ് കേസിലെ തുമ്പും ഉണ്ടെന്നാണ് അണിയറ സംസാരം. ഇപ്പോൾ ആ സംവിധായകൻ കാത്തിരിക്കുകയാണ് നല്ലൊരു അവസരത്തിനായി. അത്യന്തം രസകരമായ കാര്യം എന്തെന്നാൽ ഇതിനിടയിൽ ചെയ്തുപോയ തെറ്റുകൾ ഏറ്റുപറഞ്ഞ് ദിലീപുമായി ഒരു സൗഹൃദ സംഭാഷണത്തിനും സംവിധായകൻ ശ്രമം നടത്തിയെന്നും റിപ്പോർട്ടുകളുണ്ടത്രേ!

അതെന്തായാലും തെളിയിക്കപ്പെടാൻ ഇനിയും നിരവധി കേസുകൾ ബാക്കിയാവുകയാണ്…

Related Articles

Back to top button

buy windows 11 pro test ediyorum