
നടി ആക്രമിക്കപ്പെട്ട കേസിൽ ചലച്ചിത്രതാരങ്ങളായ സിദ്ധിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന ഇരുവരും ഇന്ന് കോടതിയിൽ ഹാജരായിരുന്നു.
ചലച്ചിത്ര താരങ്ങളുടെ സംഘടന അമ്മയുടെ ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ ഇരുവരും മൊഴി നൽകിയിരുന്നു. എന്നാൽ, ഇന്ന് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹർജി കോടതി ഇന്ന് പരിഗണിക്കും.