LogoLoginKerala

എംടിയുടെ  രണ്ടാമൂഴം; കേസ് ഒത്തുതീർപ്പിലേക്ക്

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എഴുത്തുകാരന് എം.ടി വാസുദേവന് നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തുതീർപ്പ് ആയി. കഥയ്ക്കും തിരക്കഥയ്ക്കും എം.ടിക്ക് പൂർണ അവകാശമുണ്ട്. ശ്രീകുമാർ മേനോന് എം.ടിക്ക് തിരക്കഥ തിരിച്ചു നൽകും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകൾ ഇരുകൂട്ടരും പിൻവലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ ആണ് ഒത്തുതീർപ്പ്. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീകുമാർ മേനോൻ സിനിമ എടുക്കരുതെന്നും ഒത്തുതീർപ്പു വ്യവസ്ഥയിൽ നിർദ്ദേശമുണ്ട് രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാർ പ്രകാരം മൂന്ന് വർഷത്തിനകം സിനിമയുടെ …
 

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തുതീർപ്പ് ആയി.

കഥയ്ക്കും തിരക്കഥയ്ക്കും എം.ടിക്ക് പൂർണ അവകാശമുണ്ട്. ശ്രീകുമാർ മേനോന്‍ എം.ടിക്ക് തിരക്കഥ തിരിച്ചു നൽകും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകൾ ഇരുകൂട്ടരും പിൻവലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ ആണ് ഒത്തുതീർപ്പ്. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീകുമാർ മേനോൻ സിനിമ എടുക്കരുതെന്നും ഒത്തുതീർപ്പു വ്യവസ്ഥയിൽ നിർദ്ദേശമുണ്ട്

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാർ പ്രകാരം മൂന്ന് വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നതായിരുന്നു എം.ടിയും വി.എ ശ്രീകുമാറുമായുള്ള ധാരണ.

നാല് വർഷം പിന്നിട്ടിട്ടും ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് എം.ടി സംവിധായകനും നിർമ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും കരാർ വ്യവസ്ഥകൾ പാലിക്കാത്ത ശ്രീകുമാർ മേനോനുമായി മുന്നോട്ടുപോകാൻ എംടി ഒരുക്കമായിരുന്നില്ല.

അധികം വൈകാതെ എംടിയും മോഹൻലാലും പുതിയൊരു സംവിധായകനുമായി ചിത്രത്തിന്റെ ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.