LogoLoginKerala

ഇന്ത്യയില്‍ ആദ്യത്തെ ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ സെപ്റ്റംബർ 23ന് തുടങ്ങും

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓണ്ലൈന് റീട്ടെയില് സ്റ്റോര് സെപ്റ്റംബര് 23ന് തുടങ്ങും. ഇതോടെ ആപ്പളിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് ലഭ്യമാകും. ഇന്ത്യക്കാരായ ഉപഭോക്താക്കള്ക്ക് വില്പനയും സര്വീസും ഇതോടെ പ്രാദേശികമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു. മാക് കംപ്യൂട്ടറുകള്, ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിലായിരിക്കും ഇവിടെ ലഭിക്കുക. ആപ്പിളിന്റെ പ്രീമിയം സപ്പോര്ട്ട് ആപ്പിള് കെയര് പ്ലസും ഇതോടൊപ്പം ഉണ്ടാവും. തുടക്കത്തില് ആപ്പിളിന്റെ ഉത്പന്നങ്ങള് മാത്രമാകും വില്പന. പിന്നീട് മറ്റ് ഉത്പാദകരുടെ ആക്സസറീസും ഉള്പ്പെടുത്താനാണ് പദ്ധതി. യുപിഐ, കാഷ് ഓണ് ഡെലിവറി …
 

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്‌റ്റോര്‍ സെപ്റ്റംബര്‍ 23ന് തുടങ്ങും. ഇതോടെ ആപ്പളിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്ത് ലഭ്യമാകും.

ഇന്ത്യക്കാരായ ഉപഭോക്താക്കള്‍ക്ക് വില്പനയും സര്‍വീസും ഇതോടെ പ്രാദേശികമായി ലഭിക്കുമെന്നും കമ്പനി അറിയിച്ചു. മാക് കംപ്യൂട്ടറുകള്‍, ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിലായിരിക്കും ഇവിടെ ലഭിക്കുക. ആപ്പിളിന്റെ പ്രീമിയം സപ്പോര്‍ട്ട് ആപ്പിള്‍ കെയര്‍ പ്ലസും ഇതോടൊപ്പം ഉണ്ടാവും.

തുടക്കത്തില്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ മാത്രമാകും വില്പന. പിന്നീട് മറ്റ് ഉത്പാദകരുടെ ആക്‌സസറീസും ഉള്‍പ്പെടുത്താനാണ് പദ്ധതി. യുപിഐ, കാഷ് ഓണ്‍ ഡെലിവറി എന്നീ പണമിടപാട് സംവിധാനങ്ങളും ഓൺലൈൻ സ്റ്റോറിൽ ഉണ്ടാകും. ആപ്പിള്‍ സ്വന്തമായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കുന്ന 37-ാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.