LogoLoginKerala

ആംബുലൻസ് പീഡനം. യുവതി ആത്മഹത്യക്ക് ശ്രമിച്ചു

ആറൻമുളയിൽ ആംബുലൻസിൽ ഡ്രൈവറുടെ പീഡനത്തിനിരയായ കോവിഡ് പോസിറ്റീവായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു. കോവിഡ് ചികിത്സാകേന്ദ്രമായ പേവാർഡിനുള്ളിലെ ശുചിമുറിയിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നഴ്സുമാർ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ കതക് ചവിട്ടിപ്പൊളിച്ച് യുവതിയെ രക്ഷിച്ചു. യുവതിയെ കോവിഡ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ‘108’ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചെന്നാണു കേസ്. തോർത്തുകൾ തമ്മിൽ ബന്ധിച്ച് കുടുക്ക് ഇട്ട് ആത്മഹത്യക്ക് ശ്രമിക്കുന്ന വിധത്തിലാണ് യുവതിയെ കണ്ടത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് അയച്ചു. …
 

ആറൻമുളയിൽ ആംബുലൻസിൽ ഡ്രൈവറുടെ പീഡനത്തിനിരയായ കോവിഡ് പോസിറ്റീവായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു.

കോവിഡ് ചികിത്സാകേന്ദ്രമായ പേവാർഡിനുള്ളിലെ ശുചിമുറിയിൽ കയറി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നഴ്സുമാർ സുരക്ഷാ ജീവനക്കാരുടെ സഹായത്തോടെ കതക് ചവിട്ടിപ്പൊളിച്ച് യുവതിയെ രക്ഷിച്ചു.

യുവതിയെ കോവിഡ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ‘108’ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചെന്നാണു കേസ്. തോർത്തുകൾ തമ്മിൽ ബന്ധിച്ച് കുടുക്ക് ഇട്ട് ആത്മഹത്യക്ക് ശ്രമിക്കുന്ന വിധത്തിലാണ് യുവതിയെ കണ്ടത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് അയച്ചു.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക: ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056