
മന്ത്രി കെടി ജലീലിന്റെ രാജിക്കായി തുടർച്ചയായ ആറാം ദിവസവും സംസ്ഥാനവ്യാപകമായി പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷകക്ഷികൾ
പാലക്കാട്ട് യൂത്ത് കോൺഗ്രസ്സ് മാർച്ചിന് നേരെ പോലീസ് അതിക്രമം. എംഎൽഎ വിടി ബൽറാമിന് പരിക്ക്. എംഎൽഎയെ പോലീസ് വളഞ്ഞിട്ട് മർദിക്കുകയായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധക്കാരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി
കോട്ടയത്തും കൊല്ലത്തും കോഴിക്കോട്ടും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.കോട്ടയത്ത് ബാരിക്കേഡ് ചാടിക്കടന്ന യുവമോർച്ച പ്രവർത്തകരെ ലാത്തിക്കടിച്ചു.