LogoLoginKerala

നടിയെ ആക്രമിച്ച കേസ്; സിദ്ദിഖും ഭാമയും കോടതിയിൽ ഹാജരായി

നടിയെ ആക്രമിച്ച കേസില് സിദ്ദിഖ്, ഭാമ എന്നിവര് വിചാരണക്കോടതിയില് ഹാജരായി. ഇരുവരെയും ഇന്ന് വിസ്തരിക്കും. നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം ജാമ്യവ്യവസ്ഥകള് ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന് അന്വേഷണസംഘം സമര്പ്പിച്ച ഹര്ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ദിവസം നടൻ മുകേഷിന്റെ സാക്ഷി വിസ്താരം പൂർത്തിയായിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഉടമ ഉടമ ഹൈദർ അലിയുടെ സാക്ഷി വിസ്താരവും ഇന്ന് പൂർത്തിയാക്കും. രഹസ്യ വിചാരണയുടെ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസിലെ പ്രതിയും നടനുമായ …
 

നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖ്, ഭാമ എന്നിവര്‍ വിചാരണക്കോടതിയില്‍ ഹാജരായി. ഇരുവരെയും ഇന്ന് വിസ്തരിക്കും. നേരത്തെ സിദ്ദിഖ് ഹാജരായിരുന്നെങ്കിലും സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു.

അതേസമയം ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞ ദിവസം നടൻ മുകേഷിന്റെ സാക്ഷി വിസ്താരം പൂർത്തിയായിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഉടമ ഉടമ ഹൈദർ അലിയുടെ സാക്ഷി വിസ്താരവും ഇന്ന് പൂർത്തിയാക്കും. രഹസ്യ വിചാരണയുടെ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി കേസിലെ പ്രതിയും നടനുമായ ദിലീപ് നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.