LogoLoginKerala

8 മണിക്കൂർ ‍പിന്നിട്ട് ചോദ്യം ചെയ്യൽ

എട്ട് മണിക്കൂറോളമായി മന്ത്രി ജലീലിനെ എന്ഐഎ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാവിലെ 6 മണിക്ക് എന്.ഐ.എ ഓഫീസിലെത്തിയ ജലീല് ഇപ്പോള് ഏകദേശം എട്ട് മണിക്കൂർ പിന്നിട്ടിട്ടും എന്.ഐ.എ ഓഫീസില് തുടരുകയാണ്. അതേസമയം ഇഡിക്ക് പിന്നാലെ കെ.ടി.ജലീലിനെ ദേശീയ അന്വേഷണ ഏജന്സി ചോദ്യം ചെയ്തതോടെ സര്ക്കാര് കൂടുതല് പ്രതിരോധത്തിലായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരുമന്ത്രി ഇത്തരത്തിലൊരു അന്വേഷണം നേരിടുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധത്തെ തെരുവില് അടിച്ചമര്ത്തുന്ന നിലപാടും സർക്കാരിന് തിരിച്ചടിയായേക്കാമെന്നാണ് അഭിപ്രായം. നിരവധി …
 

എട്ട് മണിക്കൂറോളമായി മന്ത്രി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാവിലെ 6 മണിക്ക് എന്‍.ഐ.എ ഓഫീസിലെത്തിയ ജലീല്‍ ഇപ്പോള്‍ ഏകദേശം എട്ട് മണിക്കൂർ പിന്നിട്ടിട്ടും എന്‍.ഐ.എ ഓഫീസില്‍ തുടരുകയാണ്.

അതേസമയം ഇഡിക്ക് പിന്നാലെ കെ.ടി.ജലീലിനെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ഒരുമന്ത്രി ഇത്തരത്തിലൊരു അന്വേഷണം നേരിടുന്നത്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധത്തെ തെരുവില്‍ അടിച്ചമര്‍ത്തുന്ന നിലപാടും സർക്കാരിന് തിരിച്ചടിയായേക്കാമെന്നാണ് അഭിപ്രായം. നിരവധി യൂത്ത്‌ കോൺഗ്രസ്സ് യുവമോർച്ച പ്രവർത്തകർക്കാണ് പോലീസ് നടപടിയിൽ പരിക്ക് പറ്റിയിട്ടുള്ളത്. ഇതിൽ പലരുടെയും നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.