LogoLoginKerala

കമൽഹാസൻ, ലോകേഷ് കനകരാജ് ചിത്രം പ്രഖ്യാപിച്ചു; റിലീസ് അടുത്ത വർഷം

തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ഉലകനായകൻ കമൽഹാസനൊപ്പമാണ് കനകരാജിൻ്റെ അഞ്ചാം സിനിമ. പേരിട്ടിട്ടില്ലാത്ത ചിത്രം കമൽഹാസൻ്റെ 232 ആം സിനിമ എന്ന നിലയിലാണ് അനൗൺസ് ചെയ്തത്. ഒരു ഗ്യാങ്സ്റ്റർ സിനിമയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അനിരുദ്ധാണ് സംഗീത സംവിധാനം. കമല്ഹാസന്റെ തന്നെ നിര്മ്മാണ കമ്പനിയായ രാജ്കമല് തന്നെയാണ് ചിത്രം നിര്മ്മിക്കുന്നത്. അടുത്ത വര്ഷം റിലീസ് ചെയ്യുമെന്നാണ് സൂചനകൾ. കനകരാജിൻ്റെ അടുത്ത ചിത്രത്തെപ്പറ്റി ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. രജനികാന്തിനെ നായകനാക്കിയുള്ള സിനിമയാണ് വരുന്നതെന്നും കാർത്തി നായകവേഷത്തിലെത്തിയ …
 

തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ഉലകനായകൻ കമൽഹാസനൊപ്പമാണ് കനകരാജിൻ്റെ അഞ്ചാം സിനിമ.

പേരിട്ടിട്ടില്ലാത്ത ചിത്രം കമൽഹാസൻ്റെ 232 ആം സിനിമ എന്ന നിലയിലാണ് അനൗൺസ് ചെയ്തത്. ഒരു ഗ്യാങ്സ്റ്റർ സിനിമയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അനിരുദ്ധാണ് സംഗീത സംവിധാനം. കമല്‍ഹാസന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചനകൾ.

കനകരാജിൻ്റെ അടുത്ത ചിത്രത്തെപ്പറ്റി ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. രജനികാന്തിനെ നായകനാക്കിയുള്ള സിനിമയാണ് വരുന്നതെന്നും കാർത്തി നായകവേഷത്തിലെത്തിയ കൈതി എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗമാണ് അടുത്ത സിനിമയെന്നും റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങളെ അസ്ഥാനത്താക്കിയാണ് ഇപ്പോൾ വന്നിരിക്കുന്ന വാർത്ത.

വിജയ് നായകനായ മാസ്റ്റർ ആണ് കനകരാജ് അവസാനം സംവിധാനം ചെയ്ത ചിത്രം. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരിക്കുകയാണ്.