LogoLoginKerala

മന്ത്രി ജലീൽ രാജിവെക്കേണ്ട ആവശ്യമില്ല; എൽഡിഎഫ്

എൻഐഎ ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ട സാഹചര്യത്തിലും മന്ത്രി കെ.ടി.ജലീലിന്റെ രാജി വേണ്ടെന്ന നിലപാടിലുറച്ച് സിപിഎമ്മും ഇടതുമുന്നണിയും. ജലീലിനെ പൂര്ണവിശ്വാസമെന്ന് മന്ത്രി എ.കെ.ബാലനും എന്.ഐ.എ ചോദ്യം ചെയ്തതിന്റെ പേരില് രാജിവേണ്ടെന്ന് എല്.ഡി.എഫ് കണ്വീനര് എ.വിജയരാഘവനും വ്യക്തമാക്കി. അതേസമയം കെടി ജലീൽ രാജിവെക്കണമെന്ന പ്രതിപക്ഷകക്ഷികളുടെയും ബിജെപിയുടെയും ആവശ്യം സിപിഐയും അവഗണിച്ചു. എന്നാൽ നേതാക്കള് ഒന്നടങ്കം പരസ്യമായി ജലീലിന് പ്രതിരോധം തീര്ത്തെങ്കിലും അടുത്തയാഴ്ച ചേരുന്ന സിപിഎം, സിപിഐ യോഗങ്ങൾ ജലീൽ വിഷയം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
 

എൻഐഎ ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ട സാഹചര്യത്തിലും മന്ത്രി കെ.ടി.ജലീലിന്റെ രാജി വേണ്ടെന്ന നിലപാടിലുറച്ച് സിപിഎമ്മും ഇടതുമുന്നണിയും. ജലീലിനെ പൂര്‍ണവിശ്വാസമെന്ന് മന്ത്രി എ.കെ.ബാലനും എന്‍.ഐ.എ ചോദ്യം ചെയ്തതിന്റെ പേരില്‍ രാജിവേണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനും വ്യക്തമാക്കി.

അതേസമയം കെടി ജലീൽ രാജിവെക്കണമെന്ന പ്രതിപക്ഷകക്ഷികളുടെയും ബിജെപിയുടെയും ആവശ്യം സിപിഐയും അവഗണിച്ചു. എന്നാൽ നേതാക്കള്‍ ഒന്നടങ്കം പരസ്യമായി ജലീലിന് പ്രതിരോധം തീര്‍ത്തെങ്കിലും അടുത്തയാഴ്ച ചേരുന്ന സിപിഎം, സിപിഐ യോഗങ്ങൾ ജലീൽ വിഷയം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.