LogoLoginKerala

പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആയുസ് അന്വേഷണം തീരും വരെ; ജലീല്‍

എന്ഐഎ ഓഫിസില് നിന്ന് മന്ത്രി കേറി മന്ത്രി ജലീലിന്റെ പ്രതികരണം. പ്രതിപക്ഷ ആരോപണങ്ങള്ക്ക് ആയുസ് അന്വേഷണം തീരുംവരെ മാത്രമേ ഉണ്ടാകൂ. ലോകം മുഴുവന് എതിര്ത്താലും സത്യം സത്യമല്ലാതാവില്ല. ആരും വേവലാതിപ്പെടേണ്ടന്നും ജലീല് മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രി കെ.ടി ജലീലിനെ എന്.ഐ.എ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ എന്.ഐ.എ ഓഫീസില് മന്ത്രി എത്തിയത് രാവിലെ ആറ് മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിനിടെയാണ് മന്ത്രിയുടെ പ്രതികരണം എത്തിയിരിക്കുന്നത്. പ്രതിപക്ഷ ആരോപണങ്ങൾക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ. കോൺഗ്രസ്സ് – ബി.ജെ.പി …
 

എന്‍ഐഎ ഓഫിസില്‍ നിന്ന് മന്ത്രി കേറി മന്ത്രി ജലീലിന്റെ പ്രതികരണം. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ആയുസ് അന്വേഷണം തീരുംവരെ മാത്രമേ ഉണ്ടാകൂ. ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം സത്യമല്ലാതാവില്ല. ആരും വേവലാതിപ്പെടേണ്ടന്നും ജലീല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ മന്ത്രി എത്തിയത് രാവിലെ ആറ് മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. ചോദ്യം ചെയ്യലിനിടെയാണ് മന്ത്രിയുടെ പ്രതികരണം എത്തിയിരിക്കുന്നത്.

പ്രതിപക്ഷ ആരോപണങ്ങൾക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ. കോൺഗ്രസ്സ് – ബി.ജെ.പി – ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവർ ധരിക്കരുത്. ലോകം മുഴുവൻ എതിർത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ല. ഞാൻ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.

വിശുദ്ധ ഗ്രന്ഥത്തിൽ തൊട്ട് സത്യം ചെയ്യാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ ലീഗ് തയ്യാറുണ്ടോ? ജലീൽ ചോദിച്ചു. ആർക്കും ഒരു വേവലാതിയും വേണ്ട. കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ല ജലീൽ പറയുന്നു.