LogoLoginKerala

മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു

നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ എത്തിയ കേസിൽ മന്ത്രി കെ.ടി ജലീലിനെ എന്.ഐ.എ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്.ഐ.എ ഓഫീസില് മന്ത്രി എത്തിയത് രാവിലെ ആറ് മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ വാഹനത്തിലാണ് മന്ത്രി എത്തിയത്. നയതന്ത്ര ബാഗേജില് മതഗ്രന്ഥം എത്തിച്ചതിലാണ് ഇഡിക്ക് പിന്നാലെ എന്.ഐ.എയും ചോദ്യം ചെയ്യുന്നത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധയിൽ പെടാതിരിക്കാനാണ് പുലർച്ചെ ആറ് മണിക്ക് എൻഐഎ ഓഫിസിൽ ഹാജരായത് എന്നാണ് വ്യക്തമാകുന്നത്. സാധാരണ നിലയിൽ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർ ഓഫിസിൽ എത്തൂ എന്നിരിക്കെയാണ് …
 

നയതന്ത്ര ബാഗിൽ മതഗ്രന്ഥങ്ങൾ എത്തിയ കേസിൽ മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ മന്ത്രി എത്തിയത് രാവിലെ ആറ് മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യ വാഹനത്തിലാണ് മന്ത്രി എത്തിയത്.

നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥം എത്തിച്ചതിലാണ് ഇഡിക്ക് പിന്നാലെ എന്‍.ഐ.എയും ചോദ്യം ചെയ്യുന്നത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധയിൽ പെടാതിരിക്കാനാണ് പുലർച്ചെ ആറ് മണിക്ക് എൻഐഎ ഓഫിസിൽ ഹാജരായത് എന്നാണ് വ്യക്തമാകുന്നത്. സാധാരണ നിലയിൽ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർ ഓഫിസിൽ എത്തൂ എന്നിരിക്കെയാണ് മന്ത്രിയുടെ അതിരാവിലെയുള്ള എൻഐഎ ഓഫീസ് പ്രവേശനം.

വൻ പൊലീസ് സംഘം സ്ഥലത്തെത്തി ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്. പ്രതിപക്ഷകക്ഷികളുടെ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്താനുള്ള സാധ്യത പരിഗണിച്ചാണ് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നത്.