
എൻഐഎ ചോദ്യം ചെയ്യുന്ന വേളയിലും മന്ത്രി ജലീലിന് പിന്തുണയുമായി സിപിഎം. എൻഐഎ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മന്ത്രി ജലീൽ രാജിവെക്കേണ്ട ആവശ്യമില്ലെന്നാണ് സിപിഎം അഭിപ്രയം.
നയതന്ത്ര ബാഗേജില് മതഗ്രന്ഥം എത്തിച്ച കേസിലാണ് ഇഡിക്ക് പിന്നാലെ എന്.ഐ.എയും മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധയിൽ പെടാതിരിക്കാനാണ് പുലർച്ചെ ആറ് മണിക്ക് എൻഐഎ ഓഫിസിൽ ഹാജരായത് എന്നാണ് വ്യക്തമാകുന്നത്.
പ്രതിപക്ഷകക്ഷികളുടെ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്താനുള്ള സാധ്യത പരിഗണിച്ച് വൻ പൊലീസ് സംഘം സ്ഥലത്തെത്തി ബാരിക്കേഡ് സ്ഥാപിച്ചിരിക്കുകയാണ്.