LogoLoginKerala

ജലീലിന് രാജിയല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് ചെന്നിത്തല

മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ജലീലിന് രാജിയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. നിസാരകാര്യങ്ങള്ക്ക് എന്ഐഎ ചോദ്യംചെയ്യാറില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. സർക്കാർ ശിവശങ്കറിനെ മാറ്റിനിര്ത്തിയത് എന്ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല പറഞ്ഞു. നിലവിൽ മന്ത്രി കെ.ടി ജലീലിനെ എന്.ഐ.എ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ എന്.ഐ.എ ഓഫീസില് മന്ത്രി എത്തിയത് രാവിലെ ആറ് മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. നയതന്ത്ര ബാഗേജില് മതഗ്രന്ഥം എത്തിച്ചതിലാണ് ഇഡിക്ക് പിന്നാലെ എന്.ഐ.എയും ചോദ്യം ചെയ്യുന്നത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും …
 

മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ജലീലിന് രാജിയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല. നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യംചെയ്യാറില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. സർക്കാർ ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണെന്നും ചെന്നിത്തല പറഞ്ഞു.

നിലവിൽ മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ മന്ത്രി എത്തിയത് രാവിലെ ആറ് മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥം എത്തിച്ചതിലാണ് ഇഡിക്ക് പിന്നാലെ എന്‍.ഐ.എയും ചോദ്യം ചെയ്യുന്നത്.

മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധയിൽ പെടാതിരിക്കാനാണ് പുലർച്ചെ ആറ് മണിക്ക് എൻഐഎ ഓഫിസിൽ ഹാജരായത് എന്നാണ് വ്യക്തമാകുന്നത്. സാധാരണ നിലയിൽ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർ ഓഫിസിൽ എത്തൂ എന്നിരിക്കെയാണ് മന്ത്രിയുടെ അതിരാവിലെയുള്ള എൻഐഎ ഓഫീസ് പ്രവേശനം.