LogoLoginKerala

കെ ടി ജലീല്‍ രാജിവയ്‌ക്കേണ്ടതില്ല; എ വിജയരാഘവന്‍

മന്ത്രി ജലീലിൽ നിന്ന് എൻഐഎ വിശദാംശങ്ങള് തേടിയെന്ന് വെച്ച് രാജി വെക്കേണ്ട ആവശ്യമില്ലെന്ന് എല്.ഡി.എഫ് കണ്വീനര് എ വിജയരാഘവന്. ജലീലിനെ എന്.ഐ.എ ചോദ്യം ചെയ്യുന്ന സാഹചര്യത്തില് പ്രതിപക്ഷ പാര്ട്ടികള് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിൽ മന്ത്രി കെ.ടി ജലീലിനെ എന്.ഐ.എ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ എന്.ഐ.എ ഓഫീസില് മന്ത്രി എത്തിയത് രാവിലെ ആറ് മണിക്കാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ …
 

മന്ത്രി ജലീലിൽ നിന്ന് എൻഐഎ വിശദാംശങ്ങള്‍ തേടിയെന്ന് വെച്ച് രാജി വെക്കേണ്ട ആവശ്യമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ടല്ലോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിലവിൽ മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ മന്ത്രി എത്തിയത് രാവിലെ ആറ് മണിക്കാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് അന്വേഷണം അവസാനിക്കുന്നത് വരെ മാത്രമേ ആയുസ്സുണ്ടാകൂ എന്ന് ജലീൽ പ്രതികരിച്ചു. കോൺഗ്രസ്സ് – ബി.ജെ.പി – ലീഗ് നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് അവർ ധരിക്കരുത്. ലോകം മുഴുവൻ എതിർത്ത് നിന്നാലും സത്യം സത്യമല്ലാതാവില്ല. ഞാൻ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആർക്കും ഒരു വേവലാതിയും വേണ്ട. കുപ്രചരണങ്ങളിൽ സത്യം തോൽപ്പിക്കപ്പെടില്ല. ജലീൽ പറയുന്നു.