LogoLoginKerala

സ്വർണക്കടത്ത് പ്രതികളുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും തമ്മിൽ വൈരുദ്ധ്യം

സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും അടക്കം സ്വര്ണക്കടത്ത് കേസിലെ പ്രതികളുടെ വാട്സ്ആപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ദേശീയ അന്വേഷണ ഏജൻസി . കേസിൽ പിടിക്കപ്പെട്ടതിനെ തുടർന്ന് പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻഐഎ സംഘം വീണ്ടെടുത്തിരുന്നു. Also Read: സ്വര്ണക്കടത്ത് കേസിലെ മറ്റൊരു മന്ത്രി ആര്? ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച എൻഐഎ സംഘം മൊഴികളും തെളിവുകളും തമ്മിൽ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികൾ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങൾ അന്വേഷണ സംഘം പ്രത്യേകം …
 

സ്വപ്ന സുരേഷിന്‍റെയും സരിത്തിന്‍റെയും അടക്കം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ വാട്സ്ആപ്പ് ടെലഗ്രാം സന്ദേശങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ദേശീയ അന്വേഷണ ഏജൻസി . കേസിൽ പിടിക്കപ്പെ‍ട്ടതിനെ തുടർന്ന് പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ എൻഐഎ സംഘം വീണ്ടെടുത്തിരുന്നു.

Also Read: സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു മന്ത്രി ആര്?

ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച എൻഐഎ സംഘം മൊഴികളും തെളിവുകളും തമ്മിൽ വലിയ വൈരുദ്ധ്യം കണ്ടെത്തിയതായാണ് വിവരം. സംസ്ഥാനത്തെ പല പ്രമുഖരുമായും പ്രതികൾ നടത്തിയ ചാറ്റ് അടക്കമുള്ള വിശദാംശങ്ങൾ അന്വേഷണ സംഘം പ്രത്യേകം പരിശോധിക്കുകയാണ്.

Also Read: അനശ്വരക്ക് പിന്തുണയുമായി കൂടുതൽ നായികമാർ

സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനുമായി ഉണ്ടായിരുന്ന ബന്ധവും എന്തെങ്കിലും കാര്യത്തിൽ ആശയ വിനിമയം നടന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ എൻഐഎ പ്രത്യേകം പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: പോപ്പുലർ നിക്ഷേപ തട്ടിപ്പ്; സിബിഐ അന്വേഷണം വേണം; ഹൈക്കോടതി

Also Read: സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി; പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി