LogoLoginKerala

ഓക്സ്ഫോഡ് കോവിഡ് വാക്സിൻ; പരീക്ഷണം പുനരാരംഭിക്കാൻ അനുമതി

താത്കാലികമായി നിർത്തിവച്ചിരുന്ന കോവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയ്ക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നൽകി. ഓക്സ്ഫോഡ് വാക്സിന്റെ രണ്ടും മൂന്നും ഘട്ടം പരീക്ഷണങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. പരീക്ഷണങ്ങളിൽ അതീവശ്രദ്ധ പുലർത്തണമെന്ന് ഡിസിജിഐയുടെ നിർദ്ദേശമുണ്ട്. Also Read: പോപ്പുലർ നിക്ഷേപ തട്ടിപ്പ്; സിബിഐ അന്വേഷണം വേണം; ഹൈക്കോടതി ഓക്സ്ഫോഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണം മറ്റു രാജ്യങ്ങളിൽ താത്കാലികമായി നിർത്തിവച്ചപ്പോഴാണ് ഇന്ത്യയിലും നിർത്തിവയ്ക്കാൻ ഡിസിജിഐ നിർദേശിച്ചിരുന്നത്. ഇന്ത്യയിൽ ഈ വാക്സിന്റെ …
 

താത്കാലികമായി നിർത്തിവച്ചിരുന്ന കോവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയ്ക്ക് ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ(ഡിസിജിഐ) അനുമതി നൽകി. ഓക്സ്ഫോഡ് വാക്സിന്‍റെ രണ്ടും മൂന്നും ഘട്ടം പരീക്ഷ‍ണങ്ങളാ‍ണ് ഇന്ത്യയിൽ നടക്കുന്നത്. പരീക്ഷണങ്ങളിൽ അതീവശ്രദ്ധ പുലർത്തണമെന്ന് ഡിസിജിഐയുടെ നിർദ്ദേശമുണ്ട്.

Also Read: പോപ്പുലർ നിക്ഷേപ തട്ടിപ്പ്; സിബിഐ അന്വേഷണം വേണം; ഹൈക്കോടതി

ഓക്സ്ഫോഡ് സർവകലാശാലയുടെ കോവിഡ് വാക്സിൻ പരീക്ഷണം മറ്റു രാജ്യങ്ങളിൽ താത്കാലികമായി നിർത്തിവച്ചപ്പോഴാണ് ഇന്ത്യയിലും നിർത്തിവയ്ക്കാൻ ഡിസിജിഐ നിർദേശിച്ചിരുന്നത്. ഇന്ത്യയിൽ ഈ വാക്സിന്‍റെ മനുഷ്യരിലുള്ള പരീക്ഷണം നടത്തുന്നത് സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്.

Also Read: കേരളത്തിൽ ഐഎസ് സാന്നിധ്യം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

വാക്സിൻ പരീക്ഷിച്ച ഒരാൾക്ക് അപ്രതീക്ഷിത രോഗം കണ്ടെത്തിയതിനെത്തുടർന്നാണ് യുകെയിലും യുഎസിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും താത്കാലികമായി പരീക്ഷണം നിർത്തിവച്ചത്. ഇത് സുരക്ഷിതമാണെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് പരീക്ഷണം പുനരാരംഭിക്കുകയായിരുന്നു.

Also Read: ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളും ഡാറ്റ പാക്കേജുകളും വിപണിയിൽ എത്തിക്കാൻ ജിയോ