LogoLoginKerala

പോപ്പുലർ നിക്ഷേപ തട്ടിപ്പ്; സിബിഐ അന്വേഷണം വേണം; ഹൈക്കോടതി

പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടാൻ കേന്ദ്രം ഉടൻ തീരുമാനം എടുക്കണം, ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കണമെന്നും ഹൈക്കോടതി ഉത്തരവ്. Also Read: കേരളത്തിൽ ഐഎസ് സാന്നിധ്യം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതുവരെ ഓരോ ജില്ലയിൽ ഓരോ കേസ് എന്ന രീതിയിലായിരുന്നു എഫ്ഐആർ, എന്നാൽ അതു പോരാ പരാതിയുള്ള ഓരോ കേസിലും പ്രത്യേകം പ്രത്യേകം എഫ്ഐആർ എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ നിർദ്ദേശമുണ്ട്. കേരളത്തിന് പുറമെ ബെംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലും പോപ്പുലർ ഫിനാൻസിനെതിരെ കേസുകൾ ഉണ്ട്. Also Read: സ്വപ്ന സുരേഷിനൊപ്പം …
 

പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിടാൻ കേന്ദ്രം ഉടൻ തീരുമാനം എടുക്കണം, ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കണമെന്നും ഹൈക്കോടതി ഉത്തരവ്.

Also Read: കേരളത്തിൽ ഐഎസ് സാന്നിധ്യം; കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഇതുവരെ ഓരോ ജില്ലയിൽ ഓരോ കേസ് എന്ന രീതിയിലായിരുന്നു എഫ്ഐആർ, എന്നാൽ അതു പോരാ പരാതിയുള്ള ഓരോ കേസിലും പ്രത്യേകം പ്രത്യേകം എഫ്ഐആർ എടുക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ നിർദ്ദേശമുണ്ട്. കേരളത്തിന് പുറമെ ബെംഗളൂരു അടക്കമുള്ള സ്ഥലങ്ങളിലും പോപ്പുലർ ഫിനാൻസിനെതിരെ കേസുകൾ ഉണ്ട്.

Also Read: സ്വപ്ന സുരേഷിനൊപ്പം സെല്‍ഫി; പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി

പോപ്പുലർ തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണത്തിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. അന്വേഷണം സിബിഐയ്ക്കു വിടണമെന്നു വ്യക്തമാക്കി ഡിജിപി കത്തു നൽകിയിട്ടുണ്ടെന്നും, ഒട്ടേറെ സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും സംസ്ഥാനത്തിനും രാജ്യത്തിനും വെളിയിൽ കണ്ടെത്തിയതിനാലാണ് തീരുമാനമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Also Read: ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളും ഡാറ്റ പാക്കേജുകളും വിപണിയിൽ എത്തിക്കാൻ ജിയോ