LogoLoginKerala

ചാര്‍ലിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’

സൂപ്പര് ഹിറ്റ് ചിത്രമായ ചാര്ലിയ്ക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് എത്തുന്നു. നായാട്ട് എന്ന് പേരിട്ട സിനിമയിൽ ജോജു ജോര്ജ്, കുഞ്ചാക്കോ ബോബന്, നിമിഷ സജയന് എന്നിവരായിരിക്കും പ്രധാന വേഷങ്ങളിലെത്തുക. Also Read: അനശ്വരക്ക് പിന്തുണയുമായി കൂടുതൽ നായികമാർ ചാര്ലി എന്ന വമ്പന് വിജയത്തിന് ശേഷം നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് മാര്ട്ടിന് പ്രക്കാട്ട് മടങ്ങിയെത്തുന്നത്. പുതിയ ചിത്രത്തിന് തിരക്കഥ എഴുതുന്നത് ഷാഹി കബീറാണ്. ജോസഫിന്റെ തിരക്കഥാകൃത്തായിരുന്നു ഷാഹി. അനില് നെടുമങ്ങാട്, യമ ഗില്രമേശ് എന്നിവരും പ്രധാന …
 

സൂപ്പര്‍ ഹിറ്റ് ചിത്രമായ ചാര്‍ലിയ്ക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് എത്തുന്നു. നായാട്ട് എന്ന് പേരിട്ട സിനിമയിൽ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവരായിരിക്കും പ്രധാന വേഷങ്ങളിലെത്തുക.

Also Read: അനശ്വരക്ക് പിന്തുണയുമായി കൂടുതൽ നായികമാർ

ചാര്‍ലി എന്ന വമ്പന്‍ വിജയത്തിന് ശേഷം നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് മടങ്ങിയെത്തുന്നത്. പുതിയ ചിത്രത്തിന് തിരക്കഥ എഴുതുന്നത് ഷാഹി കബീറാണ്. ജോസഫിന്‍റെ തിരക്കഥാകൃത്തായിരുന്നു ഷാഹി. അനില്‍ നെടുമങ്ങാട്, യമ ഗില്‍രമേശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Also Read: സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ

ഷെെജു ഖാലിദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. മഹേഷ് നാരായണന്‍ എഡിറ്റിങ്ങും വിഷ്ണു വിജയ് സംഗീതവും നിര്‍വ്വഹിക്കും. അന്‍വര്‍ അലിയാണ് പാട്ടുകള്‍ എഴുതുന്നത്. രഞ്ജിത് (സംവിധായകൻ), ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾ‍ഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് നിർമാണം.

Also Read: തമിഴ് നടൻ സൂര്യക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണം

കൊടൈക്കനാൽ, വട്ടവട, മൂന്നാർ, കൊട്ടക്കാംബൂർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കി സിനിമയ്ക്ക് ഇനി പതിനഞ്ച് ദിവസത്തെ ഷൂട്ട് മാത്രമാണ് ബാക്കിയുള്ളത്. ഈ മാസം അവസാനം എറണാകുളത്തും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുകളും ഡാറ്റ പാക്കേജുകളും വിപണിയിൽ എത്തിക്കാൻ ജിയോ