LogoLoginKerala

കളളു കുടിച്ച കുരങ്ങനെ തേളു കുത്തിയാൽ എങ്ങനെയിരിക്കും; പരിഹാസവുമായി കെ സുരേന്ദ്രൻ

സ്വര്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ച രീതിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. Also Read: ചാര്ലിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ ഒരു ചോദ്യത്തിന് പോലും വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. മകളുടെ കാര്യം പറയുമ്പോൾ മുഖ്യമന്ത്രി വികാരവിക്ഷുബ്ധനാകുകയാണ്. അതുകൊണ്ട് ഒന്നും പറയാനില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. Also Read: യൂത്ത് കോൺഗ്രസ്സ് പ്രതിഷേധത്തിന് നേരെ ഗ്രനേഡ് ആര്ക്കാണ് …
 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ച രീതിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.

Also Read: ചാര്‍ലിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’

ഒരു ചോദ്യത്തിന് പോലും വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. മകളുടെ കാര്യം പറയുമ്പോൾ മുഖ്യമന്ത്രി വികാരവിക്ഷുബ്ധനാകുകയാണ്. അതുകൊണ്ട് ഒന്നും പറയാനില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Also Read: യൂത്ത് കോൺഗ്രസ്സ് പ്രതിഷേധത്തിന് നേരെ ഗ്രനേഡ്

ആര്‍ക്കാണ് സമനില തെറ്റിയതെന്ന് വാര്‍ത്താ സമ്മേളനം കണ്ട എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രൻ തിരിച്ചടിച്ചു. സമനില തെറ്റിയവനാണ് മറ്റുള്ളവർക്ക് സമനില തെറ്റിയെന്ന് തോന്നുക. മുഖ്യമന്ത്രിയെ ഭയം മുഖ്യമന്ത്രിയെ ഭയം വേട്ടയാടുന്നു. സ്വന്തം നിഴലിനോടു പോലും മുഖ്യമന്ത്രിക്ക് ഭയമാണ്.

Also Read: സ്വർണക്കടത്ത് പ്രതികളുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും തമ്മിൽ വൈരുദ്ധ്യം

കളളു കുടിച്ച കുരങ്ങനെ തേളു കുത്തിയാൽ എങ്ങനെയിരിക്കുമോ അതാണ് മുഖ്യമന്ത്രിയുടെ അവസ്ഥയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. പിണറായി വിജയന്‍റെ ചരിത്രം കുറെ ബർലിൻ കുഞ്ഞനന്തൻ നായര്‍ പറഞ്ഞിട്ടുണ്ട്. കോളജിൽ സീറ്റുവാങ്ങിയത് എങ്ങനെയെന്നും ആരുടെയൊക്കെ കാലു പിടിച്ചിട്ടെന്നും എല്ലാവർക്കും അറിയാം.കൊള്ളപണത്തിന്‍റെ പങ്ക് മുഖ്യമന്ത്രിക്ക് കിട്ടി എന്ന ആരോപണം ആവർത്തിക്കുന്നു. പാപക്കറയിൽ നിന്ന് മുഖ്യമന്ത്രിക്ക് മാറി മാറി നിൽക്കാൻ ആവില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Also Read: അനശ്വരക്ക് പിന്തുണയുമായി കൂടുതൽ നായികമാർ